ഞാൻ ഹെൽമറ്റ് വച്ചാൽ എന്താ കൊള്ളില്ലേ?; സോഷ്യൽമീഡിയയിൽ താരമായി മിടുക്കൻ നായ
Thursday, October 24, 2019 1:37 PM IST
ഗതാഗത നിയമങ്ങൾ മനുഷ്യജീവന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. എന്നാൽ ഈ നിയമങ്ങളെല്ലാം മനുഷ്യന് മാത്രമുള്ളതല്ലെന്ന് തെളിയിക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഹെൽമറ്റ് ധരിച്ച് ബൈക്കിൽ യാത്ര ചെയ്യുന്ന നായയുടെ ചിത്രമാണ് ഇതിന് ആധാരം.
ഹെൽമറ്റ് ധരിച്ച് ബൈക്കിൽ ഉടമയുടെ പിറകിൽ ഇരുന്ന് യാത്ര ആസ്വദിക്കുകയാണ് ഈ മിടുക്കൻ. ഡൽഹിയിലാണ് സംഭവം. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ട്രാഫിക് ബോധവൽക്കരണത്തിന് ട്രാഫിക് പോലീസ് ഈ ചിത്രം ഉപയോഗിക്കണമെന്നാണ് അഭിപ്രായമുയരുന്നത്.