ഡ്രൈവർ ഫോണ് വിളിയിൽ മുഴുകി; നിയന്ത്രണം നഷ്ടമായ കാർ ഇടിച്ച് അപകടം
Friday, November 1, 2019 2:21 PM IST
ഫോണ് വിളിച്ച് ഡ്രൈവർ ഓടിച്ച വാഹനം നിയന്ത്രണം നഷ്ടമായി അപകടമുണ്ടാക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അബുദാബിയിലാണ് സംഭവം.
ലൈനിൽ നിന്നും മാറി റോഡിൽ സ്ഥാപിച്ചിരുന്ന സൈൻ ബോർഡിൽ ഇടിച്ച കാർ നിയന്ത്രണം നഷ്ടമായി റോഡിന് കുറുകെ മുന്നോട്ട് പോയി ഇടിച്ചു നിൽക്കുകയായിരുന്നു. വാഹനത്തിന് വേഗത കുറവായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ അബുദാബി പോലീസാണ് പുറത്തുവിട്ടത്.