മുതലയെ അകത്താക്കുന്ന ഭീമൻ പെരുമ്പാമ്പ്; അമ്പരപ്പിക്കുന്ന ചിത്രങ്ങൾ
Saturday, July 13, 2019 1:05 PM IST
ഭീമൻ പെരുമ്പാമ്പ് മുതലയെ വിഴുങ്ങുന്നതിന്റെ ചിത്രങ്ങൾ അമ്പരപ്പുണർത്തുന്നു. പ്രശസ്ത തുഴച്ചിൽക്കാരനായ മാർട്ടിൻ മുള്ളറാണ് ഈ ചിത്രങ്ങൾ പകർത്തിയത്. ക്വീൻസ്ലാൻഡിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ.
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാമ്പായ ഒലിവ് പൈത്തണാണ് ഈ മുതലയെ വിഴുങ്ങിയത്. മുതലയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നതും വിഴുങ്ങിയതിനു ശേഷവുമുള്ള ചിത്രങ്ങളാണ് അദ്ദേഹം പകർത്തിയത്.
തങ്ങളുടെ ശരീരത്തേക്കാളൽ വലിപ്പമുള്ള ജീവികളെ ഒലിവ് പൈത്തണ്‍ വിഴുങ്ങാറുണ്ട്. പാമ്പിന്റെ വായുടെ പ്രത്യേകതയാണ് ഇതിന് സഹായകമാകുന്നത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.