ചീറ്റയെ വിഴുങ്ങുന്ന സിംഹം! ഫോട്ടോ കണ്ടവർ ആദ്യമൊന്ന് അമ്പരന്നു, പിന്നെ...
Saturday, January 30, 2021 3:50 PM IST
കാട്ടിലെ രാജാവാണ് സിംഹം. വേഗത്തിന്റെ കാര്യത്തിൽ ഒന്നാമൻ ചീറ്റപ്പുലിയുമാണ്. അപ്പോൾ ഒരു സിംഹം ഒരു ചീറ്റയെ വിഴുങ്ങാൻ തുടങ്ങുന്ന ചിത്രം കണ്ടാൽ എന്തായാലും ആരും ഒന്നുകൂടെ നോക്കും.
അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പക്ഷേ, ചിത്രം കാണുന്പോഴെ ചീറ്റയെ സിംഹം വിഴുങ്ങുകയാണെന്നങ്ങ് വിശ്വസിക്കാതെ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാൽ നന്നായിരിക്കും.
സയീദ് അൽജാഫർ എന്ന ഫോട്ടോഗ്രാഫറുടെ ക്ഷമയുടെയും കാത്തിരിപ്പിന്റെയും മികവിന്റെയും ഫലമാണ് ഈ ചിത്രം. മണിക്കൂറുകൾ കാത്തിരുന്നാണ് സയിദ് ഇങ്ങനെയൊരു രംഗം പകർത്തിയത്. കെനിയയിലെ മസായി മരാ ഗെയിം റിസർവിൽ നിന്നുമാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.
ചീറ്റകൾ സിംഹങ്ങളുള്ള പ്രദേശത്ത് എത്താനായി ഏറെ നേരം കാത്തിരുന്നു. അവ അണിനിരന്നു കഴിഞ്ഞപ്പോൾ ആണ് ചീറ്റ സിംഹങ്ങളെ പുറത്തു ചാടിക്കാനുള്ള ശ്രമത്തിലായിരുന്നു.
ഒരു ചീറ്റ ആകാശം മുട്ടെയുള്ള കുന്നിൻ മുകളിൽ വെറുതെ ഇരുന്നു. ഒരു സിംഹമാകട്ടെ ചീറ്റയ്ക്ക് എതിർ ദിശയിൽ വെറുതെയങ്ങനെ നിൽക്കുകയും ചെയ്തു. പക്ഷേ, അതു ചീറ്റയുടെ തല സിംഹത്തിന്റെ വായിലകപ്പെട്ടതുപോലെയാണ് തോന്നിച്ചത്.
അങ്ങനെയാണ് ആശയക്കുഴപ്പവും അദ്ഭുതവും തോന്നിപ്പിക്കുന്ന ഈ ചിത്രം ജനിച്ചത്. - ഫോട്ടോഗ്രാഫർ പറഞ്ഞു.