ചിലർ രാജ്യത്തിന്‍റെ നിറം കെടുത്തുന്പോൾ; ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ ജാ​പ്പ​നീ​സ് യു​വ​തിയെ കൈ​യേ​റ്റം ചെയ്യുന്നു
Saturday, March 11, 2023 10:00 AM IST
നി​റ​ങ്ങ​ളു​ടെ ആ​ഘോ​ഷ​മാ​ണ​ല്ലൊ ഹോ​ളി. എ​ന്നാ​ല്‍ അ​തി​രു​ക​ട​ന്നാ​ല്‍ ഏ​തി​ന്‍റേയും നി​റം​കെ​ടും എ​ന്ന​താ​ണ് വ​സ്തു​ത. പ്ര​ത്യേ​കി​ച്ച് അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ക എ​ന്ന​ത് ഏ​റ്റ​വും മോ​ശ​മാ​യ ഒ​ന്നാ​ണ്.

അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലി​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. റാം ​സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്ന​യാ​ള്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള ഒ​രു ഹോ​ളി കാ​ഴ്ച​യാ​ണു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ തെ​രു​വി​ലാ​യി കു​റ​ച്ച് യു​വാ​ക്ക​ള്‍ ഹോ​ളി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ഇ​വ​ര്‍ ഈ ​വ​ഴി​വ​ന്ന ഒ​രു ജാ​പ്പ​നീ​സ് യു​വ​തി​യെ ഹോ​ളി​യു​ടെ പേ​രി​ല്‍ കൈ​യേ​റ്റം ചെ​യ്യു​ക​യാ​ണ്. അ​വ​രു​ടെ മു​ഖ​ത്തും മ​റ്റും ബ​ല​മാ​യി നി​റം പൂ​ശു​ക​യും മു​ട്ട ദേ​ഹ​ത്തെ​റി​യു​ക​യു​മാ​ണ്.

വി​നോ​ദ സ​ഞ്ചാ​രി​യാ​യ ഈ ​യു​വ​തി ഇ​ത് പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യു​വാ​ക്ക​ള്‍ ഇ​വ​രി​ല്‍ ബ​ല​പ്ര​യോ​ഗം ന​ട​ത്തു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ യു​വ​തി ഒ​രു​ത്ത​നി​ട്ട് ര​ണ്ട് കൊ​ടു​ക്കു​ന്നു​ണ്ട്.

വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ നി​ര​വ​ധി​പേ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. ഭാ​ര​ത് മാ​ട്രി​മോ​ണി​യ​ലി​നെ പ​ര​സ്യ​ത്തി​ന്‍റെ പേ​രി​ല്‍ ബ​ഹി​ഷ്‌​ക​രി​ക്കു​ന്ന​വ​ര്‍ ഇ​ത് കാ​ണു​ന്നി​ല്ലെ എ​ന്നാ​ണ് ചി​ല​ര്‍ വി​മ​ര്‍​ശി​ക്കു​ന്ന​ത്.

ഏ​താ​യാ​ലും സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രംഭി​ച്ചു​കഴി​ഞ്ഞു. ഈ ​സം​ഭ​വം പ​ഴ​യ​താ​ണൊ പു​തി​യ​താ​ണൊ എ​ന്ന് അ​വ​ര്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​നും സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ടി​രി​ക്കു​ക​യാ​ണ്. "ആ​ഘോ​ഷം ആ​രു​ടെ​ത​ന്നെ​യാ​യ​ലും രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലാ​ക​രു​തെ​ന്നാ​ണ്' ഒ​രു ഉ​പ​യോ​ക്താ​വ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.