"പിള്ളേച്ചനെ പൊക്കി പോലീസ്'; ട്രാഫിക് നിയമം പഠിപ്പിക്കാൻ കേരള പോലീസിന്റെ ട്രോൾ
Sunday, September 1, 2019 5:02 PM IST
കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇതോടെ ഗാതഗത നിയമലംഘനങ്ങളുടെ പിഴ ഇരട്ടിയായി വർദ്ധിച്ചു. ഇനി മുതൽ നിരത്തിൽ അഭ്യാസം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും.
ഒരോ നിയമ ലംഘനത്തിനും ഈടാക്കുന്ന പിഴ തുകയുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട കേരള പോലീസ് പുറത്തുവിട്ട ട്രോളാണ് വൈറലായി മാറുന്നത്.

മീശമാധവൻ എന്ന സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന പിള്ളേച്ചൻ എന്ന കഥാപാത്രവുമായി ബന്ധപ്പെടുത്തിയാണ് കേരളാ പോലീസിന്റെ ട്രോൾ. പുതിയ നിയമം അറിയാതെ ട്രാഫിക് നിയമ ലംഘനം നടത്താൻ വരുന്ന പിള്ളേച്ചൻ പുതിയ നിയമം കണ്ട് ഞെട്ടുന്നതും കീശ കാലിയാക്കരുതെന്ന് അപേക്ഷിക്കുന്നതുമാണ് ട്രോളിലുള്ളത്.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്