അരമണിക്കൂറിൽ 157 വിഭവങ്ങൾ; ആലപ്പുഴക്കാരി ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ
Saturday, February 19, 2022 3:11 PM IST
അരമണിക്കൂറിൽ 157 വിഭവങ്ങൾ ഉണ്ടാക്കി ആലപ്പുഴക്കാരി വീട്ടമ്മ ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ. തത്തംപള്ളി കുഴുവേലിൽ ജിജി സിബിച്ചനാണ് വിസ്മയകരമായ നേട്ടം സ്വന്തമാക്കിയത്.
നാടൻ വിഭവങ്ങളും, ഇറച്ചി വിഭവങ്ങളും ഷേക്കും ഉൾപ്പെടെയുള്ള വിഭവങ്ങളാണ് അരമണിക്കൂർ കൊണ്ട് തയാറാക്കിയത്. മുപ്പത് മിനിറ്റിൽ നൂറ്റി മുപ്പത്തിരണ്ട് വിഭവങ്ങൾ തയ്യാറാക്കിയ തമിഴ് നാട് മധുര സ്വദേശിയുടെ റിക്കാർഡാണ് ജിജി തകർത്തത്.
അഭിമാന നേട്ടം സ്വന്തമാക്കിയ ജിജിയെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് ആദരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനിൻ സവാദ് ഉപഹാരം നൽകി.