പോകുമ്പോൾ വീടും കൊണ്ടുപോകാം! കൂടെവരുന്ന വീട് നിർമിച്ച് ഒരു കമ്പനി
Saturday, December 26, 2020 5:13 PM IST
വീടുമാറുമ്പോൾ സാധന സമഗ്രികൾ കൊണ്ടുപോകുന്നത് സാധാരണ കാര്യമാണ്. എന്നാൽ വീടുകൂടെ കൂടെ കൊണ്ടുപോകാൻ കഴിയുമെങ്കിലോ? ഇതിനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കന്പനി.
ലാത്വിയൻ സ്റ്റാർട്ടപ്പായ ബ്രെറ്റ് ഹായ്സാണ് പുതിയ രീതിയിലുള്ള വീടുകളുടെ നിർമാണത്തിനു പിന്നിൽ. ക്രോസ്-ലാമിനേറ്റഡ് തടി ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. എട്ട് ആഴ്ചയെടുത്തു വീടു നിർമാണം പൂർത്തിയാക്കാൻ.
ഇതിന് സ്ഥിരമായ ഒരു അടിത്തറ ഇല്ല. 240 മുതൽ 520 ചതുരശ്ര മീറ്റർ വരെ വലുപ്പത്തിലുള്ളതാണ് അത്. മടക്കാവുന്ന വീടുകൾ എവിടെ വേണമെങ്കിലും സുരക്ഷിതമായി എത്തിക്കാൻ കഴിയും. ഒരു ചെറിയ ക്രെയിൻ ഉപയോഗിച്ച് 3-4 മണിക്കൂറിനുള്ളിൽ എവിടെയും ഇത് ഇൻസ്റ്റാൾ ചെയ്യുകയുമാകാം.
വീടുകളിലെല്ലാം ഇലക്ട്രിക് വയറിംഗ്, പ്ലംബിംഗ്തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. ഏകദേശം 17 ലക്ഷത്തോളം രൂപയാണ് ഒരു വീടിന് മുടക്കേണ്ടി വരുക.