വളര്‍ത്തു നായയെ ആക്രമിക്കുന്ന പുള്ളിപ്പുലി; സംഭവം മഹാരാഷ്ട്രയില്‍
Monday, June 13, 2022 4:36 PM IST
വളര്‍ത്തുനായയെ പുള്ളിപ്പുലിയുടെ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള മുങ്സാരെ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത് നടന്നത്.
വീടിന് സമീപത്തുള്ള സിസിടിവി ദൃശ്യത്തില്‍ രാത്രിയില്‍ വീടിന്‍റെ അരഭിത്തിയില്‍ കിടക്കുന്ന നായയെ കാണാം. പെട്ടെന്ന് ഒരു പുള്ളിപ്പുലി നായയുടെ അടുത്തേക്ക് പാഞ്ഞുവരുന്നതായും കാണാം.
പരിഭ്രാന്തനായ നായ ചാടി എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്. പക്ഷെ അരഭിത്തി ചാടിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നായയെ പുള്ളിപ്പുലി പിടികൂടുകയായിരുന്നു. വീഡിയോയുടെ അവസാനത്തില്‍ നായയെ കടിച്ചുകൊണ്ടുപോകുന്ന പുള്ളിപ്പുലിയെയാണ് കാണുന്നത്.
സംഭവത്തെ തുടര്‍ന്ന് നാസിക്കിലെ ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായ പങ്കജ് ഗാര്‍ഗ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാത്രിയില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പ്രദേശത്ത് പുലി ശല്യം കൂടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.