"സിംഹം സിംഗിളായ്...' 40 മുതലകള്ക്കിടയിലകപ്പെട്ട സിംഹത്തിന്റെ വീഡിയോ കാണാം
Thursday, June 16, 2022 11:11 AM IST
"ഗ്യാങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റര്‍. അവന്‍ ഒറ്റയ്ക്കാണ് വന്നത്...’ എന്ന കെജിഎഫ് ചലച്ചിത്ര സംഭാഷണ ശകലം പ്രസിദ്ധമാണല്ലൊ. അതിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു വീഡിയോയുടെ കാര്യമാണിത്. 40 മുതലകള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുന്ന ഒരു സിംഹമാണ് ഇതിലെ താരം.
സംഭവം നടന്നത് കെനിയയിലെ മാസൈ മറ ദേശീയ റിസര്‍വിലാണ്. വീഡിയോയില്‍ ഒരു പുഴയില്‍ ചത്തു കിടക്കുന്ന ഹിപ്പോപ്പൊട്ടാമസിന്‍റെ മുകളില്‍ നില്‍ക്കുന്ന ഒരു സിംഹത്തെ കാണാം. പക്ഷെ ഇരയെ തിരഞ്ഞെത്തിയ സിംഹത്തിന് ചുറ്റും മുതലകള്‍ അണിനിരന്ന്.
ഒന്നും രണ്ടുമല്ല 40 മുതലകളാണ് ചുറ്റുമായി നിന്നത്. എന്നാല്‍ ഹിപ്പോയുടെ പുറത്തുനിന്നും വീഴാതെ സിംഹം ശ്രദ്ധയോടെ ചുറ്റുമുള്ള ശത്രുക്കളെ വീക്ഷിക്കുന്നു. ഏറ്റവുമൊടുവില്‍ സിംഹം വെള്ളത്തിലേക്കെടുത്ത് ചാടി ആ വശത്തെ മുതലകളെ തുരത്തി കരയിലെത്തുന്നു. വീഡിയോ അവസാനിക്കുന്നിടത്ത് പാറയുടെ മുകളിലൂടെ തെല്ലും കൂസലില്ലാതെ നടന്നു പോകുന്ന സിംഹത്തെ കാണാം.
ആന്‍ണി പെസി എന്നയാള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ഇട്ട ഈ വീഡിയോ നിരവധിയാളുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. "രാജാവ് എവിടെയും രാജാവാണ്; അത് കാട്ടിലായാലും കടലിലായാലും' എന്നാണ് ചിലരുടെ കമന്‍റ്.