രക്ഷിതാവിന്റെ റോളിൽ പൂച്ച; "ഗാർഡിയൻ എയ്ഞ്ചൽ' വീഡിയോ കൗതുകമാകുന്നു
Sunday, January 24, 2021 5:33 PM IST
വളർത്തുമൃഗങ്ങൾക്ക് ആളുകളോടുള്ള സ്നേഹം വളരെ വലുതാണ്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു പൂച്ചയാണ് വീഡിയോയിലെ താരം.
ഉത്തരവാദിത്വമുള്ള ഒരു രക്ഷിതാവിന്റെ വിധത്തിലാണ് വീഡിയോയിൽ പൂച്ചയുടെ പ്രകടനം. ഒരു കൊച്ചുകുട്ടി ബാൽക്കണിയുടെ കൈവരിയിൽ പിടിച്ച് കയറാൻ തുടങ്ങുന്നത് പൂച്ച തടയുകയാണ്. കുട്ടി കയറാൻ ശ്രമിക്കുന്പോൾ മുൻകാലുകൊണ്ട് കുട്ടിയുടെ കൈ കൈവരിയിൽ നിന്ന് പൂച്ച തട്ടിമാറ്റുന്നു.
വീണ്ടും കുട്ടി കൈവരിയിൽ പിടിക്കാൻ ശ്രമിക്കുന്പോൾ കടിക്കാൻ തുടങ്ങുന്നതുപോലെ അഭിനയിക്കുന്ന പൂച്ചയേയും വീഡിയോയിൽ കാണാം. കുട്ടിയെ പൂച്ച ഉപദ്രവിക്കുകയോ മറ്റോ ചെയ്യുന്നില്ല. പൂച്ചയുടെ ആസാധാരണ പ്രവർത്തി സോഷ്യൽ മീഡിയ വൈറലാണ്. "ഗാർഡിയൻ എയ്ഞ്ചൽ' എന്നാണ് ചിലർ പൂച്ചയെ വിശേഷിപ്പിച്ചിരിക്കുന്നത്.