കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്‍റെ എല്ലായിടങ്ങളിലും സ്വാതന്ത്ര്യം കൊണ്ടാടപ്പെടുകയായിരുന്നല്ലൊ. പദവികളുടെ വലിപ്പചെറുപ്പം നോക്കാതെ എല്ലാ ഭാരതീയരും ഈ ആഘോഷങ്ങളുടെ ഭാഗമായി മാറി.

എന്നാല്‍ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലായി മാറി കൊണ്ടിരിക്കുന്നത് ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഒരു വീഡിയോ ആണ്.

കോല്‍ക്കത്തയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി നാടന്‍ നൃത്തവും ഒരുക്കിയിരുന്നു. വീഡിയോയില്‍ പരമ്പരാഗത കലാകരികളുടെ കൂടെയായി നൃത്തം ചെയ്യുകയാണ് മമതാ ബാനര്‍ജി. കലാകാരികള്‍ക്കൊപ്പം അതേ താളത്തില്‍ ചുവടുവയ്ക്കുന്ന മമതയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ട്വിറ്ററില്‍ വാര്‍ത്താ ചാനലായ എഎന്‍ഐ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ അമ്പത്തി മൂവായിരം പേരിലധികം ആളുകൾ കണ്ടുകഴിഞ്ഞു. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.