വാളുമായി കാണികളെ ഞെട്ടിക്കുന്ന പ്രകടനം; വീഡിയോ കാണാം
Wednesday, August 3, 2022 1:23 PM IST
ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ചിരപരിചിതനായ ഒരാളാണ് ദിപന്‍ഷു കാബ്ര എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍. അദ്ദേഹം ഷെയര്‍ ചെയ്യാറുള്ള ഒട്ടുമിക്ക വീഡിയോകളും വൈറലാകാറുണ്ട്.
തന്‍റെ ഫോളോവേഴ്സിനെ ആവേശത്തിലാക്കുന്ന വീഡിയോകളാണ് അദ്ദേഹം മിക്കവാറും ട്വീറ്റ് ചെയ്യുക. അടുത്തിടെ അദ്ദേഹം പങ്കുവച്ചൊരു വീഡിയോയില്‍ ഒരു യുവാവ് വാളുമായി അഭ്യാസപ്രകടനം നടത്തുന്നതാണുള്ളത്.
കാണികളെ ഞെട്ടിക്കുന്ന പ്രകടനമാണ് വാളുമായി ഇയാള്‍ നടത്തുന്നത്. ശരീരത്തിലാകെ വാള്‍ ചുഴറ്റുകയാണിയാള്‍. നല്ല മെയ്‌വഴക്കത്തോടെയാണ് ഈ അഭ്യാസം ചെയ്യുന്നത്.
ഇദ്ദേഹത്തിന്‍റെ പ്രകടനം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. നിരവധിപേര്‍ പ്രകടനത്തെ അഭിനന്ദിച്ച് കമന്‍റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളുടെ പരിശീലനമുള്ള ഒരാള്‍ക്ക് മാത്രമേ ഇത്തരത്തില്‍ പ്രകടനം നടത്താനാകുമെന്നാണ് അതിലൊരാള്‍ പറഞ്ഞിരിക്കുന്നത്.