ത​ണു​ത്തു​റ​ഞ്ഞ ത​ടാ​ക​ത്തി​ല്‍ നി​ന്നും നാ​യ​യെ ര​ക്ഷി​ച്ച് സ​മൂ​ഹ മാ​ധ്യമ​ങ്ങ​ളി​ല്‍ നാ​യ​ക​ന്‍; വീ​ഡി​യോ
Tuesday, May 30, 2023 12:23 PM IST
മ​നു​ഷ്യ​രും നാ​യ​യും ത​മ്മി​ലു​ള്ള ബ​ന്ധം കാ​ലാ​കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്നു. നി​ര​വ​ധി മൃ​ഗ​ങ്ങ​ളെ ആ​ളു​ക​ള്‍ വ​ള​ര്‍​ത്താ​റു​ണ്ടെ​ങ്കി​ലും നാ​യ​യു​മാ​യു​ള്ള ന​മ്മു​ടെ ച​ങ്ങാ​ത്തം എ​പ്പോ​ഴും ഒ​രു​പ​ടി മു​ന്നി​ല്‍ ത​ന്നെ​യാ​ണ്. മ​നു​ഷ്യ​നു​മാ​യി ആ​ദ്യം ഇ​ണ​ങ്ങി​യ​തെ​ന്നു ക​രു​തു​ന്ന ഈ ​ജീ​വി ഇ​പ്പോ​ഴും മ​നു​ഷ്യ​നൊ​പ്പം തു​ട​രു​ന്നു.

മ​നു​ഷ്യ​രും നാ​യ​യും ത​മ്മി​ലെ നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ല്‍ എ​ത്താ​റു​ണ്ട്. അ​വ​യി​ല്‍ പ​ല​തും വൈ​റ​ലാ​യി മാ​റാ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​ന്നു ക​ഴി​ഞ്ഞി​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി ഹി​റ്റാ​യി​രു​ന്നു.

പാ​തി ത​ണു​ത്തു​റ​ഞ്ഞ ത​ടാ​ക​ത്തി​ല്‍ പെ​ട്ടു​പോ​യ നാ​യ​യെ ഒ​രു മ​നു​ഷ്യ​ന്‍ ര​ക്ഷി​ക്കു​ന്ന കാ​ഴ്ച​യാ​ണ​തി​ലു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ള്‍ യു​എ​സി​ലെ കൊ​ള​റാ​ഡോ​യി​ലെ സ്ലോ​ണ്‍ ത​ടാ​ക​ത്തി​ല്‍ നി​ന്നു​ള്ള​താ​ണ്.

ശൈ​ത്യം നി​മി​ത്തം ത​ടാ​കം ത​ണു​ത്തു​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ഹ​സ്‌​കി ഇ​ന​ത്തി​ലെ ഒ​രു​നാ​യ ഈ ​ത​ടാ​ക​ത്തി​ല്‍​പ്പെ​ട്ടു​പോ​യി. ആ​കെ ത​ണു​ത്തു​റ​ഞ്ഞ ഈ ​നാ​യ ര​ക്ഷ​പ്പെ​ടാ​ന്‍ വ​ല്ലാ​തെ ശ്ര​മി​ക്കു​ക​യാ​ണ്. എ​ന്നാ​ല​തി​ന് ക​ഴി​യു​ന്നി​ല്ല.

നി​ര​വ​ധി​പേ​ര്‍ കാ​ഴ്ച​ക്കാ​രാ​യി ക​ര​യി​ല്‍ നി​ല്‍​ക്കു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. ഈ ​സ​മ​യം സ്വ​ന്തം സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​തെ ജേ​സ​ണ്‍ സ്‌​കി​ഡ്ജ​ല്‍ എ​ന്ന​യാ​ള്‍ ത​ടാ​ക​ത്തി​ലേ​ക്ക് ഇ​റ​ങ്ങി. ഏ​റെ ശ്ര​മ​ക​ര​മാ​യി അ​ദ്ദേ​ഹം ആ ​നാ​യ​യു​ടെ അ​ടു​ത്തെ​ത്തി അ​തി​നെ​റ ജീ​വ​ന്‍ ര​ക്ഷി​ക്കു​ക​യാ​ണ്.

മ​റ്റു​ള്ള​വ​രെ പോ​ലെ ചി​ന്തി​ക്കാ​തെ അ​ത്ര​യും മ​ഞ്ഞി​ല്‍ ഒ​രു​ജീ​വ​നാ​യി ഇ​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് നെ​റ്റി​സ​ണി​പ്പോ​ള്‍. "വ​ലി​യ മ​ന​സ് ഏ​റെ സ​ന്തോ​ഷം. ഈ​ശ്വ​ര​ന്‍ തു​ണ​യ്ക്ക​ട്ടെ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.