പണം അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; ടോൾ പ്ലാസ ജീവനക്കാരിക്ക് കാർ ഡ്രൈവറുടെ മർദ്ദനം
Friday, August 30, 2019 11:47 AM IST
ടോൾ പ്ലാസ ജീവനക്കാരിയെ കാർ ഡ്രൈവർ മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഗുരുഗ്രാമിലെ ഖേർകി ദൗല ടോൾപ്ലാസയിലാണ് സംഭവം.
ഇവിടെ എത്തിയ കാർ ഡ്രൈവറോട് ടോൾ തുകയായ 60 രൂപ അടയ്ക്കണമെന്ന് ടോൾ പ്ലാസയിലെ ജീവനക്കാരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡ്രൈവർ ഇതിന് തയാറായില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ നടന്ന തർക്കമാണ് കൈയാങ്കളിയിൽ അവസാനിച്ചത്.
മർദ്ദനം തടുക്കുവാൻ യുവതി ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ടോൾ കമ്പനി നൽകിയ പരാതിയെ തുടർന്ന് യുവതിയെ മർദ്ദിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.