മോഷ്ടിച്ച പണം ക്രിസ്മസ് സമ്മാനമായി ജനക്കൂട്ടത്തിന് നൽകി; മധ്യവയസ്കൻ പിടിയിൽ
Friday, December 27, 2019 12:22 PM IST
ബാങ്കിൽ നിന്നും മോഷ്ടിച്ച പണം ക്രിസ്മസ് സമ്മാനമായി ജനക്കൂട്ടത്തിന് വലിച്ചെറിഞ്ഞു നൽകിയ മധ്യവയസ്കൻ പിടിയിൽ. ഡേവിഡ് വെയ്ൻ എന്നയാളാണ് അറസ്റ്റിലായത്. അമേരിക്കയിലെ കൊളോറാഡോയിലാണ് സംഭവം. ജനക്കൂട്ടത്തിന് നേർക്ക് പണം വലിച്ചെറിഞ്ഞ ഇയാൾ ക്രിസ്മസ് ആശംസയും നൽകി.
കോളോറാഡോയിൽ പ്രവർത്തിക്കുന്ന അക്കാദമി ബാങ്കിലാണ് ഇയാൾ മോഷണം നടത്തിയത്. ബാങ്കിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ പണം ജനക്കൂട്ടത്തിന് നൽകുകയായിരുന്നു. പണം ലഭിച്ചവരിൽ ചിലർ അത് തിരികെ നൽകുവാൻ തയാറായി. എന്നാൽ ഇനിയും പണം ലഭിക്കുവാനുണ്ടെന്നാണ് അധികൃതർ പറയുന്നത്.