മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വി​ന്‍റെ കാ​ർ മോ​ഷ​ണം പോ​യി. വാ​ഷിം​ഗ്ട​ണി​ലാ​ണ് സം​ഭ​വം. വി​ല്യം കെ​ല്ലി എ​ന്ന​യാ​ളാ​ണ് ഒ​രു ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത്. മോ​ഷ​ണ മു​ത​ലു​മാ​യി ര​ക്ഷ​പെ​ടു​വാ​ൻ കാ​ർ പാ​ർ​ക്ക് ചെ​യ്തി​ട്ടി​രി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് പാ​ഞ്ഞ് ചെ​ന്ന​പ്പോ​ഴാ​ണ് ത​നി​ക്ക് എ​ട്ടി​ന്‍റെ പ​ണി കി​ട്ടി​യെ​ന്ന് കെ​ല്ലി​ക്ക് മ​ന​സി​ലാ​യ​ത്.

ഇ​ദ്ദേ​ഹം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. കാ​റി​നു​ള്ളി​ൽ നി​ന്നും ചാ​വി എ​ടു​ക്കാ​തെ​യാ​ണ് താ​ൻ പോ​യ​തെ​ന്ന് അ​ദ്ദേ​ഹം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​രാ​തി​ക്കാ​ര​നും മോ​ഷ്ടാ​വാ​ണെ​ന്ന് പോ​ലീ​സി​ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു. കാർ മോഷ്ടിച്ചയാളെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.