ആനയും സിംഹവും ഉഗ്ര പോരാട്ടം; അവസാനം വിജയിച്ചത്....
Wednesday, July 10, 2019 4:26 PM IST
ആനയും സിംഹവും തമ്മിൽ നടന്ന ഉഗ്രപോരാട്ടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിംബാവേയിലെ ഹോങ്കേ നാഷണൽ പാർക്കിലാണ് സംഭവം. ആനയുടെ മസ്തകത്തിൽ കടിച്ചു തൂങ്ങിയ സിംഹം ആനയെ കീഴ്പ്പെടുത്തുവാൻ ആകുന്നത്ര പരിശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
ആന കുടഞ്ഞെറിഞ്ഞതോടെ സിംഹം ജീവനും കൊണ്ടോടി. സിംഹത്തിനു പിന്നാലെ ആന പാഞ്ഞെങ്കിലും സിംഹം പിടികൊടുത്തില്ല. ഇവിടെ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.