പൂർണഗർഭിണിയെ നാലു മണിക്കൂർ ചുമന്ന് ആശുപത്രിയിലെത്തിച്ച് ഇന്ത്യൻ സൈനികർ
Thursday, January 16, 2020 12:28 PM IST
പൂർണ ഗർഭിണിയായ യുവതിയെ നാലു മണിക്കൂർ ചുമന്ന് ആശുപത്രിയിലെത്തിച്ച ഇന്ത്യൻ സൈനികർക്ക് അഭിനന്ദനപ്രവാഹം. ശ്രീനഗറിലാണ് സംഭവം. ഇന്ത്യൻ സൈന്യം ട്വീറ്റ് ചെയ്ത വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുവച്ചിട്ടുണ്ട്.
കനത്ത മഞ്ഞുവീഴ്ചയെ തുടർന്നാണ് ഗർഭിണിയായ ഷമീമ എന്ന യുവതി വീട്ടിൽ കുടുങ്ങിപ്പോയത്. ഈ സമയം പ്രസവവേദനയും തുടങ്ങി. ആശുപത്രിയിൽ പോകുവാൻ യാതൊരു മാർഗവും ഇല്ലാതെ വീട്ടുകാർ വലഞ്ഞപ്പോഴാണ് സഹായഹസ്തവുമായി ഇന്ത്യൻ സൈന്യം രംഗത്തെത്തുന്നത്.
യുവതിയുടെ വീട്ടിലെത്തിയ സൈനികർ ഇവരെ സ്ട്രെച്ചറിൽ കിടത്തിയതിന് ശേഷം തോളിൽ ചുമന്ന് ആശുപത്രിയിലെത്തുകയായിരുന്നു. ഇവർ പ്രസവിച്ചുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും സൈന്യം പിന്നീട് ട്വീറ്റ് ചെയ്തു.