ഇന്ത്യയുടെ ദേശീയ ഗാനം പാക്കിസ്ഥാന് കലാകാരന്‍ വായിച്ചപ്പോള്‍; വീഡിയോ
Tuesday, August 16, 2022 10:06 AM IST
കലയ്ക്ക് ദേശമോ ഭാഷയൊ മതമൊ ഒന്നും അതിര്‍വരുമ്പകളല്ലല്ലൊ. അതിന് മറ്റൊരുദാഹരണം നല്‍കുകയാണ് പാക്കിസ്ഥാനില്‍ നിന്നുള്ളൊരു കലാകാരന്‍.
പാക്കിസ്ഥാനില്‍ നിന്നുള്ള സിയാല്‍ ഖാനാണ് ഇന്ത്യയ്ക്ക് 75-ാം സ്വാതന്ത്ര്യദിനം ആശംസിച്ചുകൊണ്ട് ഇന്ത്യയുടെ ദേശീയ ഗാനമായ "ജന ഗണ മന...' റബാബ് എന്ന ഉപകരണത്തില്‍ വായിച്ചത്.
വീഡിയോയില്‍ വലിയ കുന്നുകള്‍ പിന്‍ ദൃശ്യമായുള്ള ഒരിടത്തിരുന്നാണ് സിയാല്‍ റബാബില്‍ "ജന ഗണ മന...' വായിക്കുന്നത്. അതിര്‍ത്തിക്കപ്പുറത്തുള്ള തന്‍റെ കാഴ്ചക്കാര്‍ക്കുള്ള സമ്മാനം എന്ന അടിക്കുറിപ്പോടെയാണ് സിയാല്‍ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
പാക്കിസ്ഥാനിലെ പേഷ്‌വാര്‍ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രമീമാംസ വിദ്യാര്‍ഥിയാണ് സിയാല്‍ ഖാന്‍. ട്വീറ്ററിൽ ഇതിനോടകം 1.2 മില്ല്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞ ഈ വീഡിയോയ്ക്ക് അറുപത്താറായിരം ലൈക്ക് കിട്ടിയിട്ടുണ്ട്. മാത്രമല്ല വീഡിയോ പതിനൊന്നായിരത്തിനടുത്ത് തവണ റീട്വീറ്റ് ചെയ്യപ്പെടുകയുമുണ്ടായി.