എഴുന്നേല്ക്കൂ സ്നാക്കിനുള്ള സമയമായി:വൈറലായി പാണ്ടയുടെ വീഡിയോ
Friday, May 20, 2022 11:26 AM IST
മൃഗങ്ങളുടെ ചില വീഡിയോകള്‍ കണ്ടിരിക്കാന്‍ രസമായിരിക്കും. വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന രീതിയിലുള്ള വീഡിയോകളും അക്കൂട്ടത്തിലുണ്ടാകും. അത്തരത്തിലൊന്നാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഉറങ്ങികിടക്കുന്ന പാണ്ടയെ എഴുന്നേല്‍പ്പിക്കാനുള്ള വഴി നോക്കുകയാണ് മൃഗശാല സൂക്ഷിപ്പുകാരി. കൈയ്യിലെ കാരറ്റ് കൊണ്ട് പാണ്ടയുടെ ദേഹത്ത് കുത്തുന്നു.തിരിഞ്ഞു കിടന്നുറങ്ങുന്ന പാണ്ട എഴുന്നേറ്റ് ഒരു കൈയ്യില്‍ കാരറ്റും മറുകൈയ്യില്‍ ബിസ്കറ്റും വാങ്ങുന്നു.
ശേഷം മലർന്നുകിടന്ന് ഭക്ഷണം കഴിക്കുന്നു. വ്യത്യസ്തവും ആകര്‍ഷകവുമായ പെരുമാറ്റം കൊണ്ട് പാണ്ടകള്‍ എപ്പോഴും ഏവരുടെയും ഇഷ്ടം നേടാറുണ്ട്. അടുത്ത ജന്മത്തില്‍ ഒരു പാണ്ടയായി ജനിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഒരാള്‍ പറയുന്നു. 13സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനോടകം കണ്ടുതീര്‍ത്തത് ആറു ലക്ഷത്തിലധികം പേരാണ്.