അമ്യൂസ്മെന്റ് പാർക്കിലെ യന്ത്രം തകരാറിലായി; സഞ്ചാരികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Friday, December 6, 2019 11:21 AM IST
അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് ചെയ്യുന്ന ഉപകരണത്തിൽ നിന്നും സഞ്ചാരികൾ താഴെ വീഴുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തായ്ലൻഡിലെ ലോപ്ബുരി എന്ന സ്ഥലത്താണ് സംഭവം.
അന്തരീക്ഷത്തിൽ ഉയർന്ന് നിൽക്കുന്ന യന്ത്രം പെട്ടന്ന് പ്രവർത്തനരഹിതമാകുകയും അതിൽ ഇരുന്ന സഞ്ചാരികളിൽ അഞ്ച് പേർ നിലത്തേക്ക് തെറിച്ചു വീഴുന്നതുമാണ് വീഡിയോയിലുള്ളത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.