ലോക്ഡൗണിൽ വളർത്തുമൃഗങ്ങൾക്കു സംഭവിക്കുന്നത്...?
Monday, September 6, 2021 5:06 PM IST
ലോക്ക്ഡൗണ്‍ കാലം പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ എല്ലാവരും വീടിനുള്ളില്‍ അടച്ചു പൂട്ടി കഴിഞ്ഞ നാളുകളാണല്ലോ. ശരിക്കും ഒറ്റപ്പെട്ടുപോയ നാളുകള്‍. പലരും ആ ഒറ്റപ്പെടലില്‍ നിന്നു മോചനം നേടിയത് വളര്‍ത്തു മൃഗങ്ങളുമായി കൂട്ടുകൂടിയും അവരോടൊപ്പം സമയം ചെലവഴിച്ചുമാണ്.
ലോക്ക്ഡൗണില്‍ നായ്ക്കളെ വാങ്ങിയ ബ്രിട്ടനിലെ ആളുകളുടെ എണ്ണം വര്‍ധിച്ചിരുന്നു. ചില വളര്‍ത്തുമൃഗങ്ങളുടെ വില 88 ശതമാനം വരെ കുതിച്ചുയരുകയും ചെയ്തു.
മോഷ്ടാക്കളും കൂടി
വളര്‍ത്തു മൃഗങ്ങളോടുള്ള ഇഷ്ടം കൂടിയതിനൊപ്പം തന്നെ വളര്‍ത്തു മൃഗങ്ങളുടെ മോഷണവും പെരുകിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇംഗ്ലണ്ടില്‍ വളര്‍ത്തുമൃഗങ്ങളെ മോഷ്ടിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം തടവാണ് പുതിയ ശിക്ഷ.
വളര്‍ത്തുമൃഗങ്ങളെ തട്ടിക്കൊണ്ടുപോകുന്ന പ്രവണത പുതുതായി രൂപപ്പെട്ടിട്ടുണ്ടെന്നും കോവിഡ് കാലത്ത് പൂച്ചകളുടെയും നായ്ക്കളുടെയും മോഷണം കൂടിയിട്ടുണ്ടെന്നുമുള്ള കണ്ടെത്തലില്‍ നിന്നാണ് പുതിയ ശിക്ഷ കൊണ്ടു വന്നിരിക്കുന്നത്. കാരണം വളര്‍ത്തു മൃഗങ്ങളെ മോഷ്ടിക്കുന്നത് അവയ്ക്ക് ഏറെ ദോഷം ചെയ്യും.
ഡാറ്റാ ബേസ്
മോഷ്ടിക്കപ്പെട്ട വളര്‍ത്തുമൃഗങ്ങളെ അവരുടെ ശരിയായ ഉടമകളുടെ അടുക്കല്‍ എത്തിക്കുന്നത് എളുപ്പമാക്കുന്നതിന് ഉടമകള്‍ ഒരു കേന്ദ്ര ഡാറ്റാബേസില്‍ അവരുടെ മൃഗങ്ങളുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വളര്‍ത്തു മൃഗങ്ങളെ നഷ്ടപ്പെടുന്നത് ഉടമകള്‍ക്കും ഏറെ മാനസിക വിഷമം ഉണ്ടാക്കുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
ഇംഗ്ലണ്ടിലെ പരിസ്ഥിതി സെക്രട്ടറി ജോര്‍ജ് യൂസ്റ്റിസ് പറയുന്നു: 'വളര്‍ത്തുമൃഗങ്ങള്‍ കുടുംബത്തിലെ പ്രിയപ്പെട്ട അംഗങ്ങളാണ്, വളര്‍ത്തുമൃഗ മോഷണത്തിന്റെ വർധന ആശങ്കാജനകമാണ്. വളര്‍ത്തുമൃഗ ഉടമകള്‍ ഭയത്തോടെ ജീവിക്കേണ്ടതില്ല, ഈ കുറ്റകൃത്യം മൂലമുണ്ടാകുന്ന ദുരിതം മൂലമാണ് ഇത്തരമൊരു നിയമമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ 2,000 വളര്‍ത്തുമൃഗ മോഷണങ്ങൾ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. 'വളര്‍ത്തുമൃഗത്തെ മോഷ്ടിക്കുന്നത് ഒരു ക്രൂരമായ കുറ്റകൃത്യമാണ്, ഇത് കുടുംബങ്ങളെ വലിയ മാനസിക വിഷമത്തിലാക്കും, അതേസമയം കുറ്റവാളികള്‍ക്ക് ഇത് ലാഭകരമായ ബിസിനസാണ്! - ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു.