വ​ധു​വ​ര​ന്‍​മാ​ര്‍ ഞെ​ട്ടി; 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ക​ല്യാ​ണ ആ​ല്‍​ബം റെ​ഡി
ക​ല്യാ​ണം ക​ഴി​ഞ്ഞ് കുഞ്ഞുമുണ്ടാ​യി​ക്ക​ഴി​യു​മ്പോ​ള്‍ ആ​ണ് ക​ല്യാ​ണ ആ​ല്‍​ബ​വു​മാ​യി ചില ഫോ​ട്ടോ​ഗ്രാഫ​ര്‍മാർ വീ​ട്ടി​ല്‍ എ​ത്തു​ന്ന​ത്. നെ​റ്റി​ചു​ളി​ക്കേ​ണ്ട ഇ​ന്ന് വ​ധു​വ​ര​ന്‍​മാ​ര്‍ നേ​രി​ടു​ന്ന പ്ര​ധാ​ന​പ്ര​ശ്നം ഇ​ത് ത​ന്നെ​യാ​ണ്. ക​ല്യാ​ണം ക​ഴി​ഞ്ഞ് ആ​ല്‍​ബം കൊ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ഫോ​ട്ടോ​ഗ്ര​ഫ​ര്‍​മാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ക​യ​റി​യ സം​ഭ​വ​ങ്ങ​ളും കേ​ര​ള​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​വ​ര്‍​ക്കി​ട​യി​ലാ​ണ് ഒ​രു ദി​വ​സം​കൊ​ണ്ട് ക​ല്യാ​ണ ആ​ല്‍​ബം കൈ​മാ​റി റെ​ജി ഭാ​സ്ക​ര്‍ എ​ന്ന ഫാ​ഷ​ൻ/​വെ​ഡിം​ഗ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ പു​തി​യ ച​രി​ത്രം സൃ​ഷ്ടി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ റി​ക്കാ​ർഡ് വേ​ഗ​ത്തി​ല്‍ ക​ല്യാ​ണ ആ​ല്‍​ബം കൈ​മാ​റി​യ ആ​ദ്യ​ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ എ​ന്ന പേ​ര് ഇ​നി റെ​ജി ഭാ​സ്ക​റി​ന് സ്വ​ന്തം.

ക​ല്യാ​ണം ക​ഴി​ഞ്ഞ് ആ​ല്‍​ബം കൈ​യി​ല്‍ കി​ട്ടാ​ന്‍ മാ​സ​ങ്ങ​ളും വ​ര്‍​ഷ​ങ്ങ​ളും എ​ടു​ക്കു​ന്ന കാ​ല​ത്താ​ണ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ക​ല്യാ​ണ ആ​ല്‍​ബം ന​ല്‍​കി റെ​ജി ഭാ​സ്ക​ര്‍ എ​ന്ന സെ​ലി​ബ്രി​റ്റി ഫാ​ഷ​ന്‍ ഫോ​ട്ടോ​ഗ്ര​ഫ​ര്‍ ഞെ​ട്ടി​ച്ച​ത്. എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഗീ​ത ബാ​ഗ്സ് ഉ​ട​മ ജോ​ബി​ന്‍റെ ഇ​ള​യ​മ​ക​ന്‍ വി​നീ​ത്- മോണോർക്ക് ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹ ആ​ല്‍​ബ​മാ​ണ് ഒ​റ്റ​ദി​വ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി ന​ല്‍​കി​യ​ത്.



ഓ​ഗ​സ്റ്റ് 26ന് ​വൈ​കു​ന്നേ​രം തു​ട​ങ്ങി​യ വി​വാ​ഹാ​ഘോ​ഷ​വും ഷൂ​ട്ടും ക​ഴി​ഞ്ഞ് റെ​ജി​യും സം​ഘ​വും തി​രി​ച്ചെ​ത്തു​ന്ന​ത് 27ന് പുല​ര്‍​ച്ചെ മൂന്നിന്. അ​ടു​ത്ത ദി​വ​സം പു​ല​ര്‍​ച്ചെ വ​ധൂവ​രന്മാര്‍ ക​ണ്ട​ത് ക​ല്യാ​ണ ആ​ല്‍​ബ​വു​മാ​യി നി​ല്‍​ക്കു​ന്ന റെ​ജി​യെ​യാ​ണ്.

റി​ക്കാ​ർഡ് വേ​ഗ​ത്തി​ല്‍ ആ​ല്‍​ബം കൊ​ടു​ക്കാ​ന്‍ റെ​ജി​യെ പ്രേ​രി​പ്പി​ച്ച ഘ​ട​കം ഒ​രു വെ​ഡിം​ഗ് ക​മ്പ​നി റെ​ജി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​പ​ര​ത്തി​യ ഗോ​സി​പ്പാ​യി​രു​ന്നു. ഫാ​ഷ​ന്‍​ ഫോ​ട്ടോ​ഗ്ര​ഫി​യി​ല്‍ തി​ര​ക്കു​ള്ള റെ​ജി​യെ വെ​ഡിം​ഗ് ഫോ​ട്ടോ​ഗ്ര​ഫി ഏ​ല്‍​പി​ച്ചാ​ല്‍ ആ​ല്‍​ബം കി​ട്ടാ​ന്‍ ചു​രു​ങ്ങി​യ​ത് ഒ​രു​വ​ര്‍​ഷ​മെ​ങ്കി​ലും എ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു ആ ​ഗോ​സി​പ്പ്.

ഈ ​ഗോ​സി​പ്പി​നെ​ക്കു​റി​ച്ച് റെ​ജി​യെ ജോ​ലി ഏ​ല്‍​പി​ക്കു​മു​മ്പ് ജോ​ബ് സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​ത് ഒ​രു വെ​ല്ലു​വി​ളി​യാ​യി സ്വീ​ക​രി​ച്ചാ​ണ് ഒ​റ്റ​ദി​വ​സം കൊ​ണ്ട് ക്വാ​ളി​റ്റി​യി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ 50 പേ​ജ് ആ​ല്‍​ബം ഇ​റ​ക്കി​യ​ത്. പോ​സ്റ്റ് വെ​ഡിം​ഗ് ഷൂ​ട്ട് ചെ​യ്യാ​നു​ള്ള കാ​ല​താ​മ​സം കൊ​ണ്ടാ​ണ് പ​ല​പ്പോ​ഴും ആ​ല്‍​ബം കൊ​ടു​ക്കാ​ന്‍ വൈ​കു​ന്ന​ത്. ഇ​ത് അ​റി​യാ​വു​ന്ന റെ​ജി ആ​ദ്യം ചെ​യ്ത​ത് പോ​സ്റ്റ് വെഡിം​ഗ് ഷൂ​ട്ടാ​യി​രു​ന്നു. ‌‌‌എ​ന്‍​ഗേ​ജ്മെ​ന്‍റ്, വെ​ഡിം​ഗ്, വെ​ഡിം​ഗ് ഈ​വ് എ​ല്ലാം മി​ക്സ് ചെ​യ്ത ഹൈ​ലൈ​റ്റ് ആ​ല്‍​ബ​മാ​ണ് വ​ധു​വ​രന്മാ​ര്‍​ക്ക് ന​ല്‍​കി​യ​ത്.



സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ഒ​രു ആൽബം ഡി​സൈ​ന്‍ ചെ​യ്യാ​ന്‍ ര​ണ്ടാ​ഴ്ച സ​മ​യം എ​ടു​ക്കും. പ്രി​ന്‍റ് ചെ​യ്തു​വ​രു​വാ​ന്‍ ഒ​രു ദി​വ​സ​വും. ഇ​ത്ര​യും സ​മ​യം വേ​ണ്ടി​യി​ട​ത്താ​ണ് റെ​ജി ഭാ​സ്ക​ര്‍ ഒ​രു ദി​വ​സം കൊ​ണ്ട് ആ​ല്‍​ബം കൈ​മാ​റി​യ​ത്. സെ​ലി​ബ്രി​റ്റി​ക​ളു​ടെ വി​വാ​ഹ​ങ്ങ​ള്‍ മു​ഖ്യ​മാ​യും ചെ​യ്യു​ന്ന റെ​ജി ഭാ​സ്ക​ര്‍ വെ​ഡിം​ഗ് ഫോ​ട്ടോ​ഗ്ര​ഫി​യി​ല്‍ എ​പ്പോ​ഴും വ്യ​ത്യ​സ്ത​ത​ക​ള്‍ കൊ​ണ്ടു​വ​രാ​റു​ള്ള ആ​ളാ​ണ്.

കേ​ര​ള​ത്തി​ലെ ഫാ​ഷ​ന്‍, അ​ഡ്വ​ര്‍​ടൈ​സിം​ഗ്, വെ​ഡിം​ഗ് ഫോ​ട്ടോ​ഗ്ര​ഫി​യി​ലെ ബ്രാ​ൻഡഡ് നാ​മ​മാ​ണ് റെ​ജി ഭാ​സ്ക​ര്‍ ഫോ​ട്ടോ​ഗ്ര​ഫി. കേ​ര​ള​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന വെ​ഡിം​ഗ്, ഫാ​ഷ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​റി​ല്‍ ഒ​രാ​ളാ​യ റെ​ജി കേ​ര​ള​ത്തി​ല്‍ മീ​ഡി​യം​ഫോ​ര്‍​മാ​റ്റ് ക്യാ​മ​റ ഉ​പ​യോ​ഗി​ച്ച് വെ​ഡിം​ഗ് ഷൂ​ട്ട് ന​ട​ത്തു​ന്ന ഏ​ക വ്യ​ക്തി​കൂ​ടി​യാ​ണ്.

കൊ​ച്ചി​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഈ ​ആ​ല​പ്പു​ഴ​ക്കാ​ര​ന്‍ നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ളും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. 30ഓ​ളം സൗ​ന്ദ​ര്യ​മ​ത്സ​ര​ങ്ങ​ളി​ലും ഫാ​ഷ​ന്‍ ഷോ​ക​ളി​ലും വി​ധി​ക​ര്‍​ത്താ​വു​മാ​യി​ട്ടു​ണ്ട്.

അരുൺ ടോം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.