തലയ്ക്ക് മുകളിൽ വിമാനം; അമ്പരന്ന് വിനോദസഞ്ചാരികൾ
Thursday, July 18, 2019 1:02 PM IST
ലാൻഡിംഗിനായി താഴ്ന്ന് പറന്ന വിമാനം വിനോദസഞ്ചാരികളുടെ തലയ്ക്ക് തൊട്ടുമുകളിൽ കൂടി പറന്നു പോകുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ഗ്രീസിലെ സ്കിയാതോസ് വിമാനത്താവളത്തിലാണ് സംഭവം.
വിമാനങ്ങൾ താഴ്ന്ന് പറക്കുന്നതിൽ പ്രശസ്തിയാർജ്ജിച്ച ഈ വിമാനത്താവളം ഒരു ബീച്ചിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ വിമാനത്തിനൊപ്പം നിന്ന് സെൽഫികൾ പകർത്തുകയും ചെയ്യും.
ഇവിടെ ലാൻഡ് ചെയ്യുവാനെത്തിയ ബ്രിട്ടീഷ് എയർവേസിന്റെ വിമാനം സന്ദർശകരുടെ തലയ്ക്ക് തൊട്ടുമുകളിൽ കൂടി പറന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിമാനം അടുത്തേക്ക് വരുന്നത് കണ്ട സന്ദർശകർ പേടിച്ചു മാറിപ്പോകുന്നതും വീഡിയോയിൽ വ്യക്തമാണ്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാർഗോസ്പോട്ടർ എന്ന യൂട്യൂബ് പേജിലാണ് ഈ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.