പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ കൊ​ണ്ട് റി​ക്കാ​ർ​ഡ്; വ്യ​ത്യ​സ്ത​മാ​യ ഹോ​ബി​യു​മാ​യി 55കാ​രി
Wednesday, January 19, 2022 3:32 PM IST
എ​ല്ലാ​വ​ർ​ക്കും ഓ​രോ ഹോ​ബി​ക​ളു​ണ്ട്. ബ്രി​ട്ട​നി​ലെ ഏ​ഞ്ച​ല ക്ലാ​ർ​ക്കി​ന്‍റെ ഹോ​ബി അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്. സൗ​ത്ത് വെ​യി​ൽ​സി​ലെ അ​ബെ​ർ​ഡെ​യി​ൽ നി​ന്നു​ള്ള 55കാ​രി​യാ​ണ് ഏ​ഞ്ച​ല. പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തും ശേ​ഖ​രി​ക്കു​ന്ന​തു​മാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഹോ​ബി. ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത് 40 വ​ർ​ഷ​മാ​ണ്!

പ​ഴ​യ പ്ലാ​സ്റ്റി​ക്ക് ബാ​ഗു​ക​ളോ​ട് പ്രി​യ​മു​ണ്ടാ​യി​രു​ന്ന ഇ​വ​ർ പ​തി​നാ​യി​ര​ത്തി​ല​ധി​കം ബാ​ഗു​ക​ൾ ശേ​ഖ​രി​ച്ച് റി​ക്കാ​ർ​ഡി​ൽ ഇ​ടം നേ​ടി. ഏ​ഞ്ച​ല​യു​ടെ ശേ​ഖ​ര​മി​പ്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​നു പൗ​ണ്ട് വി​ല​മ​തി​ക്കു​ന്ന​താ​ണ്.

1976ൽ 11 ​വ​യ​സു​ള്ള ഏ​ഞ്ച​ല എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ര​ജ​ത ജൂ​ബി​ലി പ്ര​മാ​ണി​ച്ച് യൂ​ണി​യ​ൻ ജാ​ക്ക് ക്യാ​രി​ബാ​ഗു​ക​ൾ കൊ​ണ്ട് ത​ന്‍റെ കു​ടും​ബ വീ​ട് അ​ല​ങ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ഈ ​അ​ഭി​നി​വേ​ശം ആ​രം​ഭി​ച്ച​ത്. അ​വ​ളു​ടെ ശേ​ഖ​രം വ​ർ​ധി​ച്ച​തി​നു ശേ​ഷം ഏ​ഞ്ച​ല നോ​യ​ൽ എ​ഡ്മ​ണ്ട്സി​നൊ​പ്പം ഹി​റ്റ് ബി​ബി​സി ഷോ ​മ​ൾ​ട്ടി-​ക​ള​ർ സ്വാ​പ്പ് ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്തു. അ​തി​നു​ശേ​ഷം ബി​ബി​സി അ​വ​ൾ​ക്കാ​യി നൂ​റു​ക​ണ​ക്കി​ന് ബാ​ഗു​ക​ൾ അ​യ​ച്ചു.

ഡി​സൈ​ന​ർ​മാ​ർ ഓ​ട്ടോ​ഗ്രാ​ഫ് ചെ​യ്ത​യ​ച്ച ബാ​ഗു​ക​ളും ഹൗ​സ് ഓ​ഫ് ലോ​ർ​ഡ്സി​ൽ നി​ന്ന​യ​ച്ച ബാ​ഗു​ക​ളും ഏ​ഞ്ച​ല സ്വ​ന്ത​മാ​ക്കി. ബാ​ഗു​ക​ളി​ൽ ചി​ല​ത് 1954വ​രെ പ​ഴ​ക്ക​മു​ള്ള​താ​ണ്. അ​വ ച​രി​ത്ര പു​രാ​വ​സ്തു​ക്ക​ളാ​യി ത​രം തി​രി​ച്ചി​ട്ടു​ണ്ട്. ടെ​സ്കോ, അ​സ്ഡാ, ജെ​സി​പെ​ന്നി തു​ട​ങ്ങി​യ വി​വി​ധ ബ്രാ​ൻ​ഡു​ക​ളു​ടെ ബാ​ഗു​ക​ളും ഈ ​ശേ​ഖ​ര​ത്തി​ലു​ണ്ട്. ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ ഫാ​ക്ട​റി​യി​ലാ​ണ് ഏ​ഞ്ച​ല ബാ​ഗു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.