യുവാക്കളുടെ "തോക്ക് ഡാൻസ്' വൈറൽ; പോലീസ് കേസെടുത്തു
Sunday, December 1, 2019 9:53 AM IST
കൈകളിൽ തോക്കേന്തി ഹിന്ദി പാട്ടിനൊപ്പം ചുവടു വയ്ക്കുന്ന യുവാക്കളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിലെ മുസാഫർപുരിലാണ് സംഭവം. വിവാഹ ആഘോഷ ചടങ്ങുകൾക്കിടെയാണ് യുവാക്കൾ അതിരുവിട്ട ആഘോഷം നടത്തിയത്.
നൃത്തം ചെയ്യുന്നതിനൊപ്പം യുവാക്കളിൽ ഒരാൾ തോക്ക് ലോഡ് ചെയ്ത് മുകളിലേക്ക് ഉയർത്തുന്നതും വീഡിയോയിൽ കാണാം. ഇതുമായി ബന്ധപ്പെട്ട വീഡിയോ പരിശോധിച്ചു വരികയാണെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.