വില്യം രാജകുമാരന് പിറന്നാള്‍ സമ്മാനം; വിശിഷ്ട നാണയമൊരുക്കി ബ്രിട്ടന്‍
Tuesday, May 24, 2022 12:04 PM IST
രാജ കുടുംബാംഗമായ വില്യം രാജകുമാരന് 40-ാം പിറന്നാളില്‍ വിശിഷ്ട നാണയമൊരുക്കി ബ്രിട്ടന്‍. ബ്രിട്ടനിലെ സര്‍ക്കാര്‍ ഔദ്യോഗിക നാണയ നിര്‍മ്മാതാക്കളായ റോയല്‍ മിന്‍റാണ് നാണയമൊരുക്കുന്നത്.
വില്യമിന്‍റെ പിറന്നാളായ ജൂണ്‍ 21 നാണ് അഞ്ച് പൗണ്ടിന്‍റെ പ്രത്യേകമായ നാണയം അവര്‍ ഇറക്കുന്നത്. നാണയത്തില്‍ വില്യം രാജകുമാരന്‍റെ മുഖം 3ഡി രീതിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
തോമസ് റ്റി ഡോച്ചര്‍റ്റി എന്നയാളാണ് നാണയം രൂപകല്പന ചെയ്തിരിക്കുന്നത്. നാണയത്തിന് മറുവശത്ത് ജോഡി ക്ലാര്‍ക്ക് രൂപകല്പന ചെയ്ത എലിസബത്ത് രാജ്ഞിയുടെ ചിത്രവുമുണ്ടാകും.
ഈ വിശിഷ്ട നാണയത്തിനൊപ്പംതന്നെ വില്യം രാജകുമാരന്‍റെ ജന്മവര്‍ഷമായ 1982 സൂചിപ്പിച്ചുള്ള സവിശേഷമായ സ്വര്‍ണനാണയവും റോയല്‍ മിന്‍റിറക്കുന്നുണ്ട്.
നിലവിലെ കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍റെയും ഡയാനാ രാജകുമാരിയുടെയും മകനാണ് വില്യം.