കൊറോണയെ കരുതിയിരിക്കാം.. കൈകഴുകൽ വീഡിയോയുമായി പ്രിയങ്ക ഗാന്ധി
Sunday, March 22, 2020 12:58 PM IST
കോവിഡ്-19 വൈറസിനെ തുരത്താന്‍ കൈകഴുകല്‍ വീഡിയോയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വൈറസിനെ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന സന്ദേശവുമായാണ് പ്രിയങ്ക ട്വിറ്ററിൽ വീഡിയോ പങ്കുവച്ചത്.
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും പ്രിയങ്ക വീഡിയോയിൽ ആവശ്യപ്പെടുന്നു. മുൻകരുതലുകൾ എടുക്കണമെന്നും വൈറസിനെതിരെ പോരാടാനും വിജയിക്കാനും ഇത് സഹായിക്കുമെന്നും അവർ പറഞ്ഞു.