തണുപ്പ് സഹിക്കാനാകുന്നില്ല, തീകാഞ്ഞ് പൂച്ചക്കുട്ടിയും നായക്കുട്ടിയും; വീഡിയോ വൈറൽ
Thursday, January 21, 2021 12:55 PM IST
തണുപ്പ് സഹിക്കാൻ വയ്യാതായാൽ തീ കായുകയേ രക്ഷയുള്ളു. തീ കായുന്ന രണ്ടുപേർ ഇപ്പോൾ വൈറലാണ് സോഷ്യൽ മീഡിയയിൽ. ആരൊക്കെയാന്നോ ഒരു നായ്ക്കുട്ടിയും പുച്ചക്കുട്ടിയും.
തണുപ്പ് സഹിക്കാൻ കഴിയാതെ അടുപ്പിനരികിലിരുന്നു ചൂടേൽക്കുന്ന ഇരുവരുടെയും വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്. നായ്ക്കുട്ടി തന്റെ ശരീരം ചെറുതായി അനക്കി ആസ്വദിച്ചു തീ കായുന്പോൾ പൂച്ചക്കുട്ടി അനങ്ങാതെ ഗൗരവത്തിലങ്ങനെ ഇരിക്കുകയാണ്.
എന്തായാലും വീഡിയോ മണിക്കൂറുകൾക്കുള്ളിൽ നിരവധി കാഴ്ചക്കാരുടെ ശ്രദ്ധനേടിക്കഴിഞ്ഞു. ഇരുവരുടെയും തീ കായൽ കാണാൻ രസമുണ്ടെന്നു ഈ വീഡിയോ മനസ് നിറയ്ക്കുന്നുവെന്നും തുടങ്ങി കമന്റുകളുടെ പ്രവാഹമാണ് പോസ്റ്റിനു താഴെ.