"ഇനിയൊന്നു പുതച്ചുമൂടി ഉറങ്ങാം'; വൈറല്‍ മുയലിനെ കാണാം
Thursday, November 24, 2022 8:29 AM IST
സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ ഉണ്ടാകാറുള്ളത് മൃഗങ്ങളുടെ വീഡിയോയ്ക്ക് ആണെന്ന് പറയേണ്ടതില്ലല്ലൊ. നായയും ആനയും പൂച്ചയൂം വൈറലാകുന്നതില്‍ പുലികളാണ്.
ഇപ്പോഴിതാ ഒരു മുയലും രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ ചെയ്തികള്‍ കൊണ്ട് സമൂഹ മാധ്യമങ്ങളുടെ മനം കവര്‍ന്ന ഈ മുയലിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത് യോഗ് എന്ന ട്വിറ്റര്‍ പേജാണ്.
വീഡിയോയില്‍ ഒരു പുതപ്പുമായി കളിക്കുന്ന മുയലിനെയാണ് കാണാനവുന്നത്. മുയല്‍ മനുഷ്യനെപ്പോലെ മൂടിപുതച്ച് കിടക്കാന്‍ ശ്രമിക്കുകയാണ്. കുറേ ശ്രമത്തിനൊടുവില്‍ മുയലതില്‍ വിജയിക്കുകയാണ്.
ഇതിനോടകം നാല് ദശലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് നിരവധി രസകരമായ അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. "മുയല്‍ പണ്ടേ ഇന്‍ലിജന്‍റല്ലെ' എന്നാണൊരു കമന്‍റ്.