ക​ത്തി​യ​മ​രു​ന്ന ഓ​സ്ടേ​ലി​യ​യി​ൽ ഒ​രു കൈ ​സ​ഹാ​യ​വു​മാ​യി ഇ​ന്ത്യ​ൻ കു​ടും​ബം
Sunday, January 5, 2020 2:01 PM IST
ഓ​സ്ട്രേ​ലി​യ​യി​ൽ കാ​ട്ടു​തീ​യി​ൽ അ​ക​പ്പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു കൈ ​സ​ഹാ​യ​വു​മാ​യി ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ൾ. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ട്ടു​തീ ബാ​ധി​ച്ചി​രി​ക്കു​ന്ന വി​ക്ടോ​റി​യ​യി​ലെ ബ​ണ്‍​സ്ഡേ​ലി​ലെ ദേ​സി ഹി​ൽ റ​സ്റ്റൊ​റ​ന്‍റി​ലാ​ണ് ക​ൻ​വാ​ൽ​ജീ​ത് സിം​ഗും ഭാ​ര്യ ക​മ​ൽ​ജീ​ത് കൗ​റും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്നു​ത്. ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നൊ​പ്പം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​വ​ർ പ​ങ്കു​ചേ​രു​ന്നു​ണ്ട്.

സാ​ഹ​ച​ര്യം അ​തീ​വ​ഗു​രു​ത​ര​മാ​ണ്. ആ​ദ്യം ചെ​റി​യ പ്ര​ദേ​ശ​ത്ത് മാ​ത്ര​മേ കാ​ട്ടു​തീ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​ത് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​വ​രെ 23 പേ​ർ മ​ര​ണ​മ​ട​ഞ്ഞു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ എ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.