ലോകമിപ്പോള്‍ കാല്‍പന്ത് കളിക്ക് പിന്നാലെയാണല്ലൊ. വിവിധ കോണുകളില്‍ നിന്നായി ഫുട്ബോളുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ വാര്‍ത്തയാകുന്നുണ്ട്. എന്നാല്‍ അടുത്തിടെ ഫുട്ബോളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത് കളിക്കാരനൊ കാണികളൊ അല്ല മറിച്ച് കളം കൈയേറിയ മറ്റൊരാളാണ്.

ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കുറച്ചാളുകള്‍ ഒരു മൈതാനത്ത് കാല്‍പന്ത് കളിക്കുന്നത് കാണാം. എന്നാല്‍ മൈതാനത്തായി ചാരനിറത്തിലുള്ള ഒരു കാണ്ടാമൃഗം പുല്ലും തിന്നങ്ങ് നില്‍ക്കുകയാണ്.

സുഖമമായി കളിക്കാൻ കഴിയാത്തതിനാൽ കളിക്കാരില്‍ ചിലര്‍ ഈ കാണ്ടാമൃഗത്തെ തള്ളി മാറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ അത് അവിടെ നിന്ന് പോകുന്നില്ല. വിണ്ടും അവിടങ്ങളില്‍തന്നെ വട്ടം ചുറ്റിനില്‍ക്കുകയാണ്.

വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് രസകരമായ അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. "ഒരു ചുവപ്പ് കാര്‍ഡ് വീശ്' എന്നാണൊരു രസകരമായ കമന്‍റ്.