ആംഗൻവാടിക്ക് ബാത്ത്റൂമും കളിസ്ഥലവും നിർമിച്ചുനൽകി സന്തോഷ് പണ്ഡിറ്റ്; കൈയടിച്ച് സോഷ്യൽ മീഡിയ
Monday, July 15, 2019 7:32 PM IST
സന്നദ്ധ പ്രവർത്തനങ്ങളുമായി സജീവമാണ് നടൻ സന്തോഷ് പണ്ഡിറ്റ്. ഇപ്പോൾ ഇദ്ദേഹത്തിന്റെ സഹായം കിട്ടിയിരിക്കുന്നത് ഒരു ആംഗൻവാടിക്കാണ്. ചാലക്കുടിക്കടുത്ത് രണ്ടുകൈയിലെ ആംഗൻവാടിക്കാണ് പണ്ഡിറ്റ് സഹായം ചെയ്തത്.
ഇവിടെ 40 വർഷത്തോളമായ് പ്രവർത്തിക്കുന്ന ആംഗൻവാടിക്ക് ബാത്ത് റൂമും, കുഞ്ഞുങ്ങൾക്ക് കളിക്കുവാനുള്ള ചെറിയ ഹാളുമാണ് പണ്ഡിറ്റിന്റെ ശ്രമഫലമായി നിർമ്മിച്ചു നൽകിയിരിക്കുന്നത്. ബാത്ത് റൂം നിർമാണത്തിനു വേണ്ട സിമന്റ്, ടൈൽസ്,ഷീറ്റ് നല്കി നാട്ടുകാർ കട്ട സപ്പോർട്ടുമായി കൂടെ നിന്നെന്ന് പണ്ഡിറ്റ് പറയുന്നു. സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ സന്തോഷ് പണ്ഡിറ്റ് ഇനിയും അവർക്ക് സഹായം ആവശ്യമുണ്ടെന്ന് ഓർമിപ്പിക്കുകയും ചെയ്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്: