ഡൽഹിയിലെ സർക്കാർ സ്കൂളിലെ ഒരു ക്ലാസ് മുറിയാണ് സ്ഥലം. മനു ഗുലാട്ടി എന്ന അധ്യാപിക തന്‍റെ കുട്ടികളോട് ’ആരോടെങ്കിലും ഒരു ക്ഷമാപണം നടത്തികൊണ്ടുള്ള കത്ത്’ എഴുതാൻ ആവശ്യപ്പെടുന്നു.

കുട്ടികൾ എല്ലാവരും തന്നെ മികച്ചതായി ഓരോ കത്തുകൾ എഴുതിനൽകി. എന്നാൽ അധ്യാപിക പങ്കുവെച്ച ഒരു കത്ത് അത്രത്തോളം ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒന്നാണ്.

ചിലപ്പൊഴൊക്ക കുട്ടികളുടെ ചിന്താഗതികൾ പലതരത്തിൽ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു സന്ദർഭത്തെ മനസിൽ സങ്കൽപ്പിച്ചുകൊണ്ട് ഒരു ക്ഷമാപണ കത്തെഴുതുവാൻ ഞാൻ കുട്ടികളോട് ആവശ്യപ്പെട്ടു. ഒരു കുട്ടി എഴുതിയത് താൻ ഒരു പട്ടാളക്കാരനാണ് അതിനാൽ ജോലിയാണ് പ്രധാനം എന്ന കത്താണ് .

കത്തിന്‍റെ പൂർണരൂപം

ഒരു ആർമി ഓഫീസറുടെ അമ്മ നാലു ദിവസത്തെ അവധിയെടുത്ത് സഹോദരിയുടെ വിവാഹത്തിനെത്താൻ ആവശ്യപ്പെടുന്നു. അതിന് ക്ഷമ അറിയിച്ചുകൊണ്ടുള്ള കത്താണ് കുട്ടി എഴുതിയിരിക്കുന്നത്

പ്രിയപ്പെട്ട അമ്മ എന്നോട് ക്ഷമിക്കണം എനിക്ക് വിവാഹത്തിന് എത്താൻ സാധിക്കില്ല. കാരണം നമ്മുടെ ബോർഡർ ഇപ്പോൾ അപകടത്തിലാണുള്ളത്. അതിൻ അവധി കിട്ടുക എന്നുള്ളത് പ്രയാസകരമാണ്. അമ്മ എന്നോട് ക്ഷമിക്കണം.

എനിക്ക് വരാൻ കഴിയില്ല. വിവാഹം കൂടാൻ സാധിക്കുകയുമില്ല. എനിക്കറിയില്ല എന്നാണ് ഇനി എനിക്കെന്‍റെ സഹോദരിയെ നേരിൽ കാണാൻ സാധിക്കുക എന്ന്. ഇപ്പോൾ എനിക്കെന്‍റെ ജോലിയാണ് പ്രധാനം അമ്മ. അവിടെ എത്തിചേരാൻ കഴിയാത്തതിൽ അമ്മ എന്നോട് ക്ഷമിക്കണം.


ഈ കത്ത് വായിക്കുന്ന എല്ലാവരും ഇത് ഒന്നുകൂടി വായിച്ചുപോകും. അത്രക്ക് മനോഹരമായാണ് കുട്ടി കത്തെഴുതി അവസാനിപ്പിച്ചിരിക്കുന്നത്. സഹോദരിയുടെ വിവാഹത്തേക്കാൾ തന്‍റെ രാജ്യത്തിന്‍റെ സുരക്ഷയാണ് അവന് പ്രധാനം. ഏതായാലും ട്വിറ്ററിൽ പങ്കുവെച്ച ഈ കത്ത് ഇതിനോടകം വൈറലായിരിക്കുകയാണ്.

അവന്‍റെ സാങ്കൽപ്പികമായ ലോകത്തിരുന്നുകൊണ്ട് അവൻ എഴുതി കത്ത്. ഇന്ത്യൻ ആർമിക്ക് ഞങ്ങളുടെ എല്ലാം സല്യൂട്ട്- ഒരാൾ കുറിച്ചു. ഒരു പട്ടാളക്കാരന്‍റെ മകളായതിനാൽ എനിക്ക് ആ കുട്ടി കുറിച്ച കാര്യങ്ങൾ ശരിക്കും മനസിലാക്കാൻ കഴിയും- മറ്റൊരാൾ കമന്‍റ് ചെയ്തു.