അനുഗ്രഹം വേണമെന്ന് ഉപഭോക്താവ്; മറുപടിയുമായി ആനന്ദ് മഹീന്ദ്ര
Wednesday, August 3, 2022 3:34 PM IST
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ ഒരാളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാഹന കന്പനിയുടെ ഉടമ ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്‍റെ ട്വിറ്ററുകള്‍ മിക്കപ്പോഴും വാര്‍ത്തയാകാറുണ്ട്.
ഇപ്പോഴിതാ അദ്ദേഹം തന്‍റെയൊരു ഉപഭോക്താവിന് നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.
അടുത്തിടെ അശോക് കുമാര്‍ എന്നൊരാള്‍ മഹീന്ദ്ര എക്സ്‌യുവി 700 വാങ്ങിയിരുന്നു. തന്‍റെ 10 വര്‍ഷത്തെ പരിശ്രമം കൊണ്ടാണ് ഇത്തരത്തില്‍ ഈ വാഹനം വാങ്ങാന്‍ കഴിഞ്ഞതെന്നും ആനന്ദ് മഹീന്ദ്രയുടെ അനുഗ്രഹം വേണമെന്നും അശോക് കുമാര്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ട്വീറ്റില്‍ ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്യുകയും ചെയ്തു അദ്ദേഹം. മറുപടി ലഭിക്കുമെന്ന് അശോക് കുമാര്‍ അത്ര പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ആനന്ദ് മഹീന്ദ്രയുടെ ഒരു മറുപടി ട്വീറ്റ് ആയി എത്തി.
ട്വീറ്റില്‍ അശോക് കുമാറിനെ അഭിനന്ദിക്കുന്ന ആനന്ദ് മഹീന്ദ്ര തങ്ങളല്ല അശോക് കുമാറാണ് വാഹനം വാങ്ങിയത് വഴി തങ്ങള്‍ക്ക് അനുഗ്രഹമായി മാറിയതെന്ന് കുറിച്ചിരുന്നു.
ഏതായാലും ഉപയോക്താവിന് ഇദ്ദേഹം കൊടുത്ത മറുപടി സോഷ്യല്‍ മീഡിയയ്ക്ക് നന്നേ ബോധിച്ചു. നിരവധി പേരാണ് രണ്ടാളെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.