കസ്റ്റംസ് പിടിച്ചെടുത്ത കപ്പൽ കടലിൽ മുക്കി; അപൂർവ ദൃശ്യം കാണാം
Tuesday, July 2, 2019 11:38 AM IST
ചരക്ക് കപ്പലായ വ്വൊസി ബെനഡെറ്റ കടലിൽ മുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അമേരിക്കയിലെ ഫ്ളോറിഡയിലെ ഫോർട്ട് പിയേഴ്സ് ഇൻലെന്റൻ തീരത്താണ് കപ്പൽ മുക്കിയത്.
1965ലാണ് ഈ കപ്പൽ നിർമിച്ചത്. 2018ൽ 241 കോടി വിലമതിക്കുന്ന 900 കിലോ ഗ്രാം കൊക്കൈയ്ൻ കടത്തിയതിന് യുഎസ് കസ്റ്റംസ് ഈ കപ്പൽ പിടിച്ചെടുത്തിരുന്നു. 180 അടി നീളമുള്ള കപ്പലിൽ 200 ടണ്‍ ഭാരമുള്ള കോണ്‍ക്രീറ്റ് സ്ലാബുകൾ നിറച്ചാണ് കപ്പൽമുക്കിയത്.
ഏകദേശം അരമണിക്കൂറിനുള്ളിൽ കപ്പൽ പൂർണമായും മുങ്ങി. ഈ ദൃശ്യം കാണാൻ 180ലധികം കപ്പലുകളിൽ ആളുകളെത്തിയിരുന്നു.