ലോകത്തെ അത്ഭുതപ്പെടുത്തിയ ചാര ഉപകരണങ്ങൾ ലേലത്തിന്
പു​ക വ​ലി​ക്കു​ന്ന പൈ​പ്പി​ൽ ഒ​ളി​പ്പി​ച്ച് വ​ച്ചി​രി​ക്കു​ന്ന ക​ത്തി, മേ​ക്ക​പ്പ് ബ്ര​ഷി​ൽ ദി​ക്ക് അ​റി​യാ​നു​ള്ള കോ​ന്പ​സ്... കേ​ൾ​ക്കു​ന്പോ​ൾ അ​ത്ഭു​തം തോ​ന്നു​ന്നു​ണ്ടോ? ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ചാ​ര​ന്മാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​സ്തു​ക്ക​ളാ​ണി​ത്.

ഇ​ന്ന​ത്തെ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​മി​ക​വി​ന് മു​ന്പി​ൽ അ​വ​യൊ​ന്നു​മ​ല്ലാ​യി​രി​ക്കാം. ആ​ധു​നി​ക റ​ഡാ​ർ സം​വി​ധാ​ന​വും ചി​പ്പു​ക​ളും രാ​സാ​യു​ധ​ങ്ങ​ളും ഇ​ല്ലാ​തി​രു​ന്ന, പ​ത്ത​റു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു​ള്ള ഈ ​ചാ​ര ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ന്ന് കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ്.



ഈ​സ്റ്റ് ബ്രി​സ്റ്റോ​ളി​ൾ ലേ​ല​ത്തി​ന് വ​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​ആ​യു​ധ​ങ്ങ​ൾ. ക​ണ്ടാ​ൽ പേ​ന പോ​ലെ​യി​രി​ക്കു​ന്ന എ​ന്നാ​ൽ ചെ​റി​യ ക​ത്തി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ആ‍​യു​ധ​മാ​ണ് കൂ​ട്ട​ത്തി​ലെ ഏ​റ്റ​വും ഭം​ഗി​യു​ള്ള ക​ക്ഷി. ചെ​റി​യ കാ​മ​റ, ആ​ക്സോ​ബ്ലേ​ഡ് തു​ട​ങ്ങി​യ ചാ​ര​ന്മാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ളും ലേ​ല​ത്തി​ൽ വ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.