പ്ലാസ്റ്റിക്കിന് ഗുഡ്ബൈ..! വിപണി കീഴടക്കാൻ സ്റ്റീ​ൽ സ്ട്രോ​ക​ൾ
Wednesday, October 2, 2019 3:38 PM IST
പ്ലാ​സ്റ്റി​ക് വി​മു​ക്ത കാ​ന്പ​സ് എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് സ്ട്രോ​ക​ൾ​ക്കു പ​ക​രം സ്റ്റീ​ൽ സ്ട്രോ​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കു​സാ​റ്റ്) വി​ദ്യാ​ർ​ഥി​ക​ളു​ടെ തീ​രു​മാ​നം. വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സ്‌​മൈ​ൽ മേ​ക്കേ​ഴ്‌​സ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​സാ​റ്റ് കാ​ന്‍റീ​നി​ൽ പ്ലാ​സ്റ്റി​ക് സ്ട്രോ​ക്കു പ​ക​രം സ്റ്റീ​ൽ സ്ട്രോ ​വാ​ങ്ങി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

പ്ലാ​സ്റ്റി​ക് സ്ട്രോ ​ഒ​ഴി​വാ​ക്കാ​ൻ കാ​ന്‍റീ​ൻ ഉ​ൾ​പ്പ​ടെ കാ​മ്പ​സി​ന​ക​ത്തു​ള്ള പ​ല കോ​ഫി ഷോ​പ്പു​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​ടെ ഫ​ല​മാ​യി​ട്ടാ​ണ് ഇ​ങ്ങ​നെ ഒ​രു ബ​ദ​ൽ സം​വി​ധാ​ന​ത്തി​ന് അ​വ​ർ ത​യാ​റാ​യ​ത്. ഇ​തോ​ടു കൂ​ടി ഇ​ന്ത്യ​യി​ൽ സ്റ്റീ​ൽ സ്ട്രോ ​ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദ്യ​ത്തെ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്‍റീ​നാ​യി കു​സാ​റ്റ് കോ​ഫി ഹൗ​സ് മാ​റി.

പ്ലാ​സ്റ്റി​ക് സ്ട്രോ​ക​ൾ പോ​ലെ ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യാ​തെ സ്ട്രോ​ക​ൾ വീ​ണ്ടും ക​ഴു​കി ഉ​പ​യോ​ഗി​ക്കാം എ​ന്ന​താ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. തു​ട​ക്ക​മെ​ന്ന നി​ല​ക്ക് ചൈ​ന​യി​ൽ നി​ന്നും നേ​രി​ട്ട് 200 സ്ട്രോ​ക​ളാ​ണ് സ്‌​മൈ​ൽ മേ​ക്കേ​ഴ്‌​സ് ഓ​ർ​ഡ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

സ്ട്രോ​ക​ൾ​ക്ക് ഒ​രെ​ണ്ണ​ത്തി​ന് 27രൂ​പ​യാ​ണ് വി​ല. എ​ളു​പ്പ​ത്തി​ൽ വൃ​ത്തി​യാ​ക്കാ​വു​ന്ന സ്റ്റീ​ൽ സ്ട്രോ​ക​ളു​ടെ ഉ​പ​യോ​ഗം ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.