കെട്ടിയിട്ട നായയെ റോഡിൽ വലിച്ചിഴച്ച് ചീറിപ്പാഞ്ഞ് കാർ; മിണ്ടാപ്രാണിയോട് യുവാവിന്റെ കൊടുംക്രൂരത
Thursday, November 7, 2019 11:57 AM IST
ഓടിക്കൊണ്ടിരിക്കുന്ന കാറിന് പിന്നിൽ നായയെ കെട്ടിയിട്ട് കൊന്ന് കൊടുംക്രൂരത. രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലാണ് സംഭവം. അതിവേഗത്തിൽ കുതിക്കുന്ന കാറിന്റെ പിന്നിൽ നായയെ കെട്ടിയിട്ടിരിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ തടയുവാൻ ശ്രമിച്ചുവെങ്കിലും കാറിലുണ്ടായിരുന്ന ബാബു ഖാൻ എന്നയാൾ ഇവരെ ഭീഷണിപ്പെടുത്തിയതിന് ശേഷം സ്ഥലം വിട്ടു.
സംഭവം സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശക്തമായ ആവശ്യമാണ് ഉയരുന്നത്. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തുവെങ്കിലും ജാമ്യത്തിൽ വിട്ടു.