ചില സംഭവങ്ങള്‍ അവിശ്വസീനിയമാണ്. കാരണം അത് സംഭവിച്ചത് നമ്മുടെ ചിന്ത എത്തുന്നതിനൊക്കെ മുമ്പാകും. സോഷ്യല്‍ മീഡിയയുടെ വരവോടെ ഇത്തരം സംഭവങ്ങള്‍ ആളുകള്‍ ഉടനടി ഏറ്റെടുക്കാറുണ്ട്.

ഇത്തരത്തിലൊരു കാര്യമാണ് നെക്സ്റ്റ് ലെവല്‍ സ്കില്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ബേസ്ബോള്‍ മത്സരം നടക്കുന്ന മൈതാനത്തത് നിന്നുള്ള ചില കാഴ്ചകളാണുള്ളത്.

മൈതാനത്തിന് സമീപത്തായി നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തക ഒരു കളിക്കാരനുമായി സംസാരിക്കുകയാണ്. ദൃശ്യങ്ങളില്‍ അകലെയായി ഒരു ബാറ്റര്‍ പരിശീലിക്കുന്നതായി കാണാം. ഇവര്‍ സംസാരിച്ച് നില്‍ക്കുമ്പോള്‍ ആ ബാറ്റര്‍ അടിച്ച ബേസ്ബോള്‍ വനിതാ റിപ്പോര്‍ട്ടര്‍ക്ക്നേരെ വരികയാണ്.

എന്നാല്‍ അഭിമുഖത്തില്‍ സംസാരിച്ചിരുന്ന കളിക്കാരന്‍ പെട്ടെന്ന് ആ പന്ത് പിടിക്കുകയാണ്. അദ്ദേഹത്തിന്‍റെ ഞൊടിയിടയിലുള്ള ഇടപെടല്‍ കാരണം വലിയൊരു അപകടമാണ് ഒഴിവായത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മാധ്യമ പ്രവര്‍ത്തകയുടെ ജീവന്‍ രക്ഷിച്ച ഇദ്ദേഹത്തെ നിരവധിയാളുകള്‍ അഭിനന്ദിക്കുകയുണ്ടായി. "അതിശയം സൂപ്പര്‍ മാന്‍' എന്നാണൊരാള്‍ കമന്‍റില്‍ കുറിച്ചത്.