രാ​വി​ലെ ഒ​രു ഗ്ലാ​സ് ചാ​യ നി​ർ​ബ​ന്ധം; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന കു​തി​ര ഇ​താ
Sunday, December 1, 2019 2:27 PM IST
രാ​വി​ലെ ഉ​റ​ക്ക​ത്തി​ൽ നി​ന്നും എ​ണീ​ക്കു​മ്പോ​ൾ ത​ന്നെ ഒ​രു ഗ്ലാ​സ് ചാ​യ ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളു​ക​ൾ​ക്കും നി​ർ​ബ​ന്ധ​മാ​ണ്. എ​ന്നാ​ൽ ഈ ​ശീ​ലം മ​നു​ഷ്യ​ർ​ക്ക് മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ൾ​ക്കു​മു​ണ്ടെ​ന്നു​ള്ള​തി​ന്‍റെ തെ​ളി​വാ​ണ് യു​കെ​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്.

മേ​ഴ്സി​സൈ​ഡ് പോ​ലീ​സി​ലു​ള്ള ഒ​രു പോ​ലീ​സ് കു​തി​ര​യ്ക്കാ​ണ് രാ​വി​ലെ ഒ​രു ഗ്ലാ​സ് ചാ​യ നി​ർ​ബ​ന്ധ​മാ​യും വേ​ണ്ട​ത്. ജേ​ക്ക് എ​ന്നാ​ണ് ഈ ​കു​തി​ര​യു​ടെ പേ​ര്. 20 വ​യ​സു​ള്ള ഈ ​കു​തി​ര ക​ഴി​ഞ്ഞ 15 വ​ർ​ഷ​ങ്ങ​ളാ​യി പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​ണ്.

രാ​വി​ലെ ഒ​രു ഗ്ലാ​സ് ചാ​യ കി​ട്ടി​യി​ല്ലെ​ങ്കി​ൽ പി​ന്നെ ജേ​ക്ക് ഒ​രു ജോ​ലി​യും ചെ​യ്യി​ല്ല. അ​തു​കൊ​ണ്ട് രാ​വി​ലെ ആ​രെ​ങ്കി​ലും ഒ​രു ഗ്ലാ​സ് ചാ​യ ജേ​ക്കി​ന് ന​ൽ​കും. ജേ​ക്ക് ചാ​യ കു​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മ​റ്റ് കു​തി​ര​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി അ​സാ​ധാ​ര​ണ സ്വ​ഭാ​വ​മു​ള്ള ജേ​ക്കി​നെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.