വി​ഷപ്പാ​മ്പു​ക​ൾ നി​റ​ഞ്ഞ കി​ണ​റ്റി​ൽ വീ​ണ നാ​യക്കു​ട്ടി​ക​ളെ ര​ക്ഷി​ച്ചു; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് അ​ഭി​ന​ന്ദ​നപ്ര​വാ​ഹം
Friday, January 24, 2020 11:12 AM IST
വി​ഷപ്പാമ്പു​ക​ൾ നി​റ​ഞ്ഞ കി​ണ​റ്റി​ൽ വീ​ണ നാ​യ്ക്കു​ട്ടി​ക​ൾ​ക്ക് ര​ക്ഷ​ക​നാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ​യി​ലാ​ണ് സം​ഭ​വം. മൂ​ന്ന് നാ​യ്ക്കു​ട്ടി​ക​ളാ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്. സം​ഭ​വം ആ​ളു​ക​ൾ ക​ണ്ടി​രു​ന്നു​വെ​ങ്കി​ലും പാ​മ്പു​ക​ൾ ഉ​ള്ള​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് കി​ണ​റ്റി​ലി​റ​ങ്ങു​വാ​ൻ ആ​രും ത​യാ​റാ​യി​ല്ല.

സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ലോ​ചി​ച്ച് സ​മ​യം ക​ള​യാ​തെ കി​ണ​റ്റി​ലി​റ​ങ്ങി നാ​യ്ക്കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. നാ​യക്കുട്ടി​യെ ര​ക്ഷി​ച്ച് ക​ര​യി​ൽ നി​ൽ​ക്കു​ന്ന​യാ​ൾ​ക്ക് കൈ​മാ​റു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി മി​ണ്ടാ​പ്രാ​ണി​ക​ളെ ര​ക്ഷി​ച്ച ഇ​ദ്ദേ​ഹ​ത്തെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.