ത്രീഡി പെയ്ന്‍റിംഗ് വിസ്മയം തീര്‍ക്കുന്ന കലാകാരന്‍; ഞെട്ടിക്കുന്ന ട്വിസ്റ്റുള്ള വീഡിയോ
Thursday, August 11, 2022 12:47 PM IST
ചില കലാസൃഷ്ടികള്‍ കാണികളെ അതിശയിപ്പിക്കാറുണ്ട്. ഈ സൃഷ്ടിയുടെ സവിശേഷതകളാണ് ഇതിന് കാരണമാകാറുള്ളത്. എന്നാല്‍ ആളുകളെ ഞെട്ടിക്കുന്ന സൃഷ്ടി അപൂര്‍വമായിട്ടാണുണ്ടാകാറുള്ളത്.
അത്തരത്തില്‍ ഞെട്ടിച്ച ഒരു സൃഷ്ടിയുടെ കാര്യമാണിത്. സാച്ച് കിംഗ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതിന്‍റെ വീഡിയോ വന്നരിക്കുന്നത്.
വീഡിയോയില്‍ ഒരു തെരുവിലായി ഒരാള്‍ ധ്രുവക്കരടിയുടെ ത്രീഡി രൂപം തീര്‍ക്കുന്നത് കാണാം. ചിലയാളുകള്‍ നടന്നു പോകുന്നുമുണ്ട്. അദ്ദേഹം ഈ ത്രിമാന രൂപം തീര്‍ത്തയുടന്‍ ചിലര്‍ ചിത്രങ്ങള്‍ പകര്‍ത്താനെത്തുകയാണ്.
പെട്ടെന്നാ ത്രീഡി രൂപം ശരിക്കുമുള്ളൊരു കരടിയായി മാറുകയാണ്. അതോടെ ചുറ്റുമുള്ളവര്‍ ഞെട്ടി മാറുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഈ ധ്രുവക്കരടി ശാന്തനാണെന്നും പേടിക്കണ്ടെന്നും ചിത്രകാരന്‍ ആളുകളോട് പറയുന്നുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായ ഈ വീഡിയോയ്ക്ക് നിരവധി കമന്‍റുകളാണുള്ളത്. ഇത് മാജിക് ആണെന്നും അല്ല ഫോട്ടോഷോപ്പാണെന്നും പലരും കമന്‍റുകളില്‍ അഭിപ്രായപ്പെടുന്നു.