ADVERTISEMENT
ADVERTISEMENT
1
Tuesday
July 2025
5:35 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
Viral News
Back to home
ഇന്നലെ വെറും വീട്ടുജോലിക്കാരി, ഇന്നു രാജ്ഞി! ആദ്യകാഴ്ചയിൽ തന്നെ റോണോയ്ക്ക് പ്രണയം, പിന്നെ കഥമാറി!
Wednesday, October 21, 2020 4:26 PM IST
X
ഒരു യുവതിയുടെ ഒന്‍പതു വർഷം മുന്‍പത്തെ ജീവിതത്തിലേക്ക് ഒന്നു കണ്ണോടിക്കാം: തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ ഒരു സാധാരണ പരിചാരികയായിരുന്നു അവൾ. ഒരു കുടുംബത്തോടൊപ്പം താമസിച്ച് അവരുടെ കുട്ടികളെ നോക്കാനും വീട്ടുജോലികളിൽ സഹായിക്കാനും അവൾക്കു കിട്ടിയിരുന്നത് മണിക്കൂറിന് ഒന്‍പതര യൂറോ.
ഇന്ത്യൻ കറൻസിയിലേക്കു മാറ്റിയാൽ ഇന്നത്തെ കണക്കിൽ ഏതാണ്ട് 815 രൂപയുണ്ട്. എന്നാൽ അവിടെ അന്നത് വളരെ ചെറിയൊരു തുകയായിരുന്നു. എട്ടു മണിക്കൂർ പണിയെടുത്താൽ കിട്ടുന്നത് ഏതാണ്ട് 76 യൂറോ മാത്രം. അത്രയും തുകകൊണ്ട് അവൾ ഒരുവിധം തെറ്റില്ലാതെ ജീവിച്ചുവന്നു.
അവളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ഇന്നവൾക്ക് പ്രതിമാസം 80,000 യൂറോ അലവൻസുണ്ട്. ഏതാണ്ട് 69 ലക്ഷം രൂപ. യാത്രകൾ സാധാരണയായി നടത്തുന്നത് ഒരു സ്വകാര്യ ജെറ്റ് വിമാനത്തിലാണ്. അവളുടെ കൈവിരലിൽ ആറു ലക്ഷത്തിലേറെ യൂറോ (ഏതാണ്ട് അഞ്ചു കോടി 30 ലക്ഷം രൂപ) വിലവരുന്ന ഒരു മോതിരവുമുണ്ട്. വരട്ടെ, ഞെട്ടാറായിട്ടില്ല.
എങ്ങനെയാണ് അവൾ ഈ വിധം മാറിയത്? ജോർജിന റോഡ്രിഗ്സ് എന്ന അവളിന്ന് "മിസിസ് റൊണാൾഡോ' ആണ്! അതെ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി.
ജീവിതം മാറ്റിമറിച്ച നോട്ടം
നാലു വർഷം മുന്‍പാണ് ക്രിസ്റ്റ്യാനോയുടെ കണ്ണുകൾ ജോർജിനയിൽ പതിഞ്ഞത്. അന്നവൾക്ക് 22 വയസ്., ക്രിസ്റ്റ്യാനോയ്ക്ക് 31. പ്രശസ്തമായ ഗൂച്ചിയുടെ സ്പെയിനിലെ ഒരു ഷോപ്പിൽ സെയിൽസ് അസിസ്റ്റന്റായി ജോലി നോക്കുകയാണ് ജോർജിന അന്ന്. ഷോപ്പിലെത്തിയ ക്രിസ്റ്റ്യാനോ ജോർജിനയെ കണ്ടു- ലവ് അറ്റ് ഫസ്റ്റ് സൈറ്റ്!
ഇന്ന് ലോകത്തെ ഏറ്റവും സന്പന്നയായ കാമുകി ഒരുപക്ഷേ അവളായേക്കാം. അലന മാർട്ടിന എന്ന ക്രിസ്റ്റ്യാനോയുടെ രണ്ടുവയസുകാരി മകളുടെ അമ്മയുമാണ് അവൾ.
തിരിഞ്ഞുനോക്കുന്പോൾ ഏതോ മാന്ത്രിക കഥയിലെ അധ്യായംപോലെ തോന്നും ജോർജിനയുടെ ജീവിതം. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച് രണ്ടുവർഷം മുന്‍പ് ക്രിസ്റ്റ്യാനോയ്ക്കെതിരേ കടുത്ത ലൈംഗികാരോപണം വന്ന വേളയിൽ.
2009ൽ ലാസ് വെഗാസിലെ ഹോട്ടലിൽവച്ച് ക്രിസ്റ്റ്യാനോ തന്നെ ബലാൽക്കാരം ചെയ്തുവെന്നായിരുന്നു ഒരു സ്ത്രീയുടെ ആരോപണം. ക്രിസ്റ്റ്യാനോ അതു നിഷേധിച്ചിരുന്നു. ആ സമയം അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു ജോർജിന.
അടുത്തയിടെ ഒരഭിമുഖത്തിൽ അവൾ പറഞ്ഞതിങ്ങനെ: ലോകപ്രശസ്തനായ ഒരാളുടെ പങ്കാളിയായിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഞാനത് മറ്റുള്ളവർക്കുവേണ്ടി മാറ്റില്ല.
സ്വപ്നം കാണാത്ത ജീവിതം
വടക്കൻ സ്പെയിനിലെ ഒരു ചെറിയ ഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിലാണ് ജോർജിന ജനിച്ചത്. അവളെ കാര്യമായി പഠിപ്പിക്കാനൊന്നും മാതാപിതാക്കൾക്കു കഴിഞ്ഞില്ല. പതിനഞ്ചാം വയസിൽ അവൾ വീടുവിട്ടിറങ്ങി. ആഴ്ചയിൽ 250 യൂറോ ശന്പളത്തിന് ഒരു കടയിൽ ജോലികിട്ടി. അഞ്ചുപേർക്കൊപ്പം പഴയൊരു വീടു വാടകയ്ക്കെടുത്തായിരുന്നു താമസം. പിന്നീട് തുണികൾ വിൽക്കുന്ന ചെറിയൊരു കടയിലേക്കു മാറി.
ലക്ഷ്വറി ഉല്പന്നങ്ങൾ വിൽക്കുന്ന മേഖലയിൽ ഒരു ജോലി നേടുകയായിരുന്നു അവളുടെ ലക്ഷ്യം. അങ്ങനെ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. വൈകാതെ ഇംഗ്ലണ്ടിലെത്തി പരിചാരികയുടെ വേഷവുംകെട്ടി.
രണ്ടു വർഷത്തിനുശേഷം സ്പെയിനിൽ മടങ്ങിയെത്തി ലോകപ്രശസ്ത ഇറ്റാലിയൻ ഫാഷൻ ബ്രാൻഡ് ആയ ഗൂച്ചിയുടെ ഷോപ്പിൽ ജോലിനേടി. അവിടെവച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണ്ടുമുട്ടിയത്. ഞങ്ങൾ രണ്ടുപേർക്കും അത് ഒറ്റ നോട്ടത്തിലുണ്ടായ പ്രണയമായിരുന്നു- ജോർജിന പറയുന്നു.
രഹസ്യം പൊളിഞ്ഞു
തങ്ങളുടെ ബന്ധം അതീവ രഹസ്യമാക്കി വയ്ക്കാൻ ഇരുവരും കാര്യമായി ശ്രമിച്ചിരുന്നു. പക്ഷേ രഹസ്യത്തിനു കാര്യമായ ആയുസുണ്ടായില്ല. റയൽ മാഡ്രിഡ് ആരാധകർ വിവരം മണത്തറിഞ്ഞു. ജോർജിനയുടെ ഫോട്ടോ പകർത്താൻ ഒട്ടേറെപ്പേർ ഗൂച്ചി ഷോപ്പിൽ എത്തിത്തുടങ്ങി.
അതോടെ കടയുടമ പൊറുതിമുട്ടി.
2016 ഡിസംബർ ആയപ്പോഴേക്കും ജോർജിനയെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. തുടർന്ന് പ്രാഡയുടെ സ്റ്റോറിൽ ജോലി കണ്ടെത്തിയെങ്കിലും പാപ്പരാസികൾ അവിടെയുമെത്തി. ഫോണ്‍വിളികളുടെ ബഹളമായി. ജോലി ഉപേക്ഷിക്കാതെ തരമില്ലെന്നായി.
മക്കളുടെ അമ്മ
ജോർജിന അലനയെ ഗർഭിണിയായിരുന്ന സമയത്ത് ക്രിസ്റ്റ്യാനോയ്ക്ക് വാടക ഗർഭപാത്രത്തിൽ ഇരട്ടക്കുട്ടികൾ പിറന്നിരുന്നു- ഇവയും മേഷ്യോയും. അവർക്കിപ്പോൾ മൂന്നു വയസുണ്ട്. ക്രിസ്റ്റ്യാനോ ജൂനിയർ ടെൻ എന്ന പേരുള്ള ഒരു മകൻകൂടിയുണ്ട് ക്രിസ്റ്റ്യാനോയ്ക്ക്. അവന്റെ അമ്മ ആരെന്ന് അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അങ്ങനെ നാലു മക്കളുടെ മുഴുവൻസമയ അമ്മയാണ് ജോർജിന റോഡ്രിഗ്സ് ഇപ്പോൾ.
ഇങ്ങനെയൊരു അമ്മവേഷം എടുക്കുന്പോൾ ജോർജിനയ്ക്ക് ഇരുപതുകളുടെ തുടക്കമേ ആയിരുന്നുള്ളൂ. തീർച്ചയായും അത് ഞങ്ങളെ കൂടുതൽ അടുപ്പിച്ചു- ജോർജിന പറയുന്നു.
എപ്പൊ കല്യാണം?
കഴിഞ്ഞ ഓഗസ്റ്റിൽ തന്റെയും ക്രിസ്റ്റ്യാനോയുടെയും ചിത്രം ജോർജിന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഒരു ചുവന്ന പനിനീർപ്പൂവിന്റെ ഇമോജി ചേർത്ത്, യെസ് എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം. ദിവസങ്ങൾക്കകം കോടികൾ വിലമതിക്കുന്ന കാർഷ്യർ മോതിരമണിഞ്ഞും അവൾ പ്രത്യക്ഷപ്പെട്ടു. ഔദ്യോഗികമായ വിവാഹത്തിന്റെ സൂചനകളാകാം ഈ ചിത്രങ്ങളെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
2018ൽ റൊണാൾഡോ യുവന്റസിൽ ചേർന്ന സമയം ഇരുവരും ഇറ്റലിയിലേക്കു മാറി. അതിനു മുന്‍പ് മാഡ്രിഡിൽ ജോർജിന ഒരു ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്സ് പൂർത്തിയാക്കിയിരുന്നു. എനിക്കു സ്വന്തമായി പണം സന്പാദിക്കുന്നതാണ് ഇഷ്ടം എന്നായിരുന്നു അതേക്കുറിച്ചുള്ള അവളുടെ പ്രതികരണം. ഏതവസ്ഥയിലും സ്വന്തം കാലിൽ നിൽക്കാൻ ജോർജിന പ്രാപ്തയാണെന്നു തെളിയിക്കുന്നു ഈ വാക്കുകൾ.
അടുത്തയിടെ ക്രിസ്റ്റ്യാനോയോടു ചോദിച്ചു, ജോർജിനയെ കല്യാണം കഴിക്കുമോ? ഉറപ്പായും, എന്നെങ്കിലുമൊരു ദിവസം എന്നായിരുന്നു ഉത്തരം. ജോർജിന പറയുന്നത് ഇങ്ങനെ: അദ്ദേഹം എന്റെയൊപ്പമുള്ളപ്പോൾ എനിക്ക് എല്ലാമുണ്ട്. സ്നേഹവും പരിഗണനയുമെല്ലാം. സ്നേഹം എല്ലാറ്റിനെയും കീഴടക്കുന്നു.
പണത്തിന്റെ കാര്യത്തിൽ മാത്രമല്ല, സ്നേഹംകൊണ്ടും അവളിന്നൊരു രാജ്ഞിയാണ്. അതുകൊണ്ടുതന്നെ ഇതൊരു അത്ഭുത മാന്ത്രിക കഥയല്ല, പ്രണയകാവ്യമാണ്.
തയാറാക്കിയത്: വി.ആർ.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
വണ്ടിക്കു പിന്നിൽ കുട്ടികൾ ഉണ്ടാകും, സൂക്ഷിക്കുക..!
പിന്നോട്ടെടുക്കുന്ന വാഹനമിടിച്ച് കുഞ്ഞുങ്ങൾ മരിക്കുന്ന അപകടങ്ങൾ ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. എത്രയൊക്കെ അ
ഞങ്ങൾ ജീവിച്ചിരിപ്പുണ്ട് സാറേ, പ്ലക്കാർഡും കഴുത്തിലിട്ട് സർക്കാർ ഓഫീസിനു മുന്നിൽ വൃദ്ധ ദന്പതികൾ
സർക്കാർ രേഖകളിൽ മരിച്ചതായി രേഖപ്പെടുത്തുക. പക്ഷേ, അതേ ആളുകൾ ജീവിച്ചിരിക്കുക. തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നു തെളിയിക
കേരളത്തിൽ സ്ഥലത്തിന്റെ ക്ഷാമം തീർന്നു!
തൊള്ളായിരത്തി എഴുപതുകളിൽ, ഒരു ഏക്കറിന് ആയിരം രൂപയ്ക്കൊക്കെ സ്ഥലം കിട്ടുമായിരുന്നു. അതായത് സെന്റിന് പത്തുരൂപ. അന്ന്
രണ്ട് ഭർത്താവ്, രണ്ട് കുട്ടികൾ, ഒരു ഭാര്യ; സന്തുഷ്ട വൈറൽ കുടുംബം
വിവാഹം കുടുംബജീവിതം ഇതൊക്കെ പണ്ടത്തെ കെട്ടിലും മട്ടിലും നിന്നൊക്കെ ഒത്തിരി മാറിയിട്ടുണ്ട്. ബന്ധങ്ങളുടെ കാര്യത്തിലും ഈ മ
ജീവിതം ആഘോഷമാക്കിയ ബാക്ക് ബെഞ്ചേഴ്സ്..!
സ്കൂളിൽ പഠനകാലത്ത്, പഠിക്കാൻ അല്പം പിന്നോട്ടുനിൽക്കുന്ന, അല്പസ്വല്പം തല്ലുകൊള്ളിത്തരം കൈയിലുള്ള വിരുതന്മാരായ കുട്ടി
കളിയിൽ കാര്യമുണ്ട്..!
പണ്ടൊക്കെ മധ്യവേനലവധിക്ക് സ്കൂൾ അടച്ചു കഴിഞ്ഞാൽ വീടിനടുത്തുള്ള കൂട്ടുകാർക്കൊപ്പമോ ബന്ധുവീടുകളിലോ ആയിരിക്കും കുട്ടി
ജീവിച്ചിട്ടു പോരേ ജോലി..?
ജോലിസ്ഥലത്തെ മാനസികസമ്മർദം കാരണം ചെറിയ പ്രായത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഈയിടെ കൂടിവരുന്നതായി കാണുന്നു. അ
വിവാഹ വാർഷകി ദിനത്തിൽ വിവാഹ വസ്ത്രത്തിൽ 51 കാരിയുടെ മാരത്തോൺ ഓട്ടം
രക്താർബുദം ബാധിച്ച് മരിച്ച ഭർത്താവിന് ആദരവായി വിവാഹ വാർഷികദിനത്തിൽ വിവാഹവസ്ത്രം ധരിച്ച് മാരത്തൺ ഓടി യുവതി. ഒരു ര
സൂര്യപ്രകാശം ഏൽക്കാതെ 50 വർഷങ്ങൾ; സങ്കടപ്പെടുത്തും ഈ ആമക്കഥ
മനുഷ്യനും മൃഗങ്ങൾക്കുമൊക്കെ ജീവിക്കാൻ പറ്റുന്ന ആവാസവ്യവസ്ഥകളുണ്ടല്ലേ. അവിടെ ആവശ്യത്തിന് വെള്ളം, വായു, സൂര്യപ്രകാശം,
ആധുനിക ഓഫീസുകൾ ആഡംബരമല്ല..!
സിപിഎമ്മിന്റെ പുതിയ ആസ്ഥാനത്തെക്കുറിച്ചുള്ള വാർത്തകൾ വായിച്ചു. കേട്ടിടത്തോളം ആധുനികമായ സൗകര്യങ്ങളും സംവിധാനങ്ങളു
പക്ഷികളിലെ ബുദ്ധിമാൻ; പക്കിനെ കുറിച്ച് അറിഞ്ഞാലോ?
വളർത്തു പക്ഷികൾ മനുഷ്യർ സംസാരിക്കുന്നതു പോലെ സംസാരിക്കുന്ന വീഡിയോകളും വാർത്തകളുമൊക്കെ വരാറുണ്ടല്ലേ. പലപ്പോഴും അത്
101ാം വയസിലെ ആരോഗ്യത്തിനും സന്തോഷത്തിനും പിന്നിൽ മൂന്നു കാര്യങ്ങൾ ഒഴിവാക്കിയത്
പ്രായം101 ആയിട്ടും ആരോഗ്യത്തിനു കുറവൊന്നുമില്ല. മാത്രവുമല്ല അതീവ സന്തുഷ്ടനും എന്താകും ഈ ജീവിതത്തിനു പിന്നിലെ രഹസ്യമെ
കന്യാകുമാരിയിൽ അന്നൊരു മുല്ലപ്പൂപകലിൽ..!
കുറേ വർഷങ്ങൾക്കു മുമ്പുള്ള ഒരു ട്രെയിൻ യാത്ര. എന്റെ രണ്ടാമത്തെ സിനിമയായ സബാഷ് ചന്ദ്രബോസിന്റെ ലൊക്കേഷൻ കണ്ടിട്ട് രാത്
ഉപദേശം വേണ്ട സപ്പോർട്ട് മതി
ഒരാൾ നമ്മളോട് സംസാരിക്കാൻ തയാറാകുന്നത് അയാൾക്ക് ഒരു കേൾവിക്കാരനെ/കേൾവിക്കാരിയെ ആവശ്യമായി തോന്നിയതുകൊണ്ടാകുമല്
74,000 വർഷം മുമ്പുള്ള അഗ്നിപര്‍വത സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ വിറ്റു
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദിമ മനുഷ്യജീവിതങ്ങളിലേക്കു വെളിച്ചംവീശാൻ കഴിയുന്ന ഒരു പ്രദേശം വില്പന നടത്തിയതായി റിപ്പ
സോപ്പ്, പേസ്റ്റ്, ഷാംപൂ ഒന്നും ഉപയോഗിക്കില്ല പിന്നെങ്ങനെ ജീവിക്കും? ഇങ്ങനെയാണ് ജീവിതമെന്ന് സ്ത്രീ
സൗന്ദര്യം സംരക്ഷിക്കാൻ വിപണിയിൽ ലഭിക്കുന്ന എല്ലാ ഉത്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും. അതിന് എത്ര രൂപ ചെലവ
ആഢംബരത്തിന്റെ അവസാന വാക്ക്, 100 കോടിക്കു മുകളിൽ വിലയുള്ള ഫ്ളാറ്റുകൾ
100 കോടി രൂപയിൽ കൂടുതൽ വിലയുള്ള ഒരു ഫ്ലാറ്റ് ഇന്ത്യയിൽ സങ്കൽപ്പിക്കാനാകുമോ? അത് സത്യമാണ്. രാജ്യത്തെ ഏറ്റവും ചെലവേറിയ
അപകടകാരിയാണു ഹോം ലോൺ!
കഴിഞ്ഞദിവസം ഒരു സുഹൃത്ത് വീട് വയ്ക്കാൻ ലോൺ എടുക്കുന്ന കാര്യം ചോദിച്ചു. ഏകദേശം 50 ലക്ഷം രൂപയാണു വേണ്ടത്. വെറുതെ അവനോടു
പരാതിക്കാരെയും പറ്റിക്കും..!
സാങ്കേതികപ്രശ്നങ്ങൾകൊണ്ട് ഓൺലൈൻ പണമിടപാടിൽ പണം നഷ്ടപ്പെടുമ്പോൾ ഇതുസംബന്ധിച്ച സംശയങ്ങൾക്ക് ഗൂഗിളിൽ തെരയുന്നവര
എന്നോട് ആരെങ്കിലുമൊന്നു സംസാരിച്ചെങ്കിൽ; ഹൃദയം തൊടുന്ന വാക്കുകൾ
ചെറിയ ഒരു പുഞ്ചരി പോലും അടുത്തിരിക്കുന്ന ആൾക്ക് അല്ലെങ്കിൽ പരസ്പരം കാണുന്ന അപരിചിതർക്കു പോലും ആശ്വാസം നൽകുമെന്നത്
പെൺമക്കളെ വളർത്തുന്നത് വിപ്ലവം തന്നെ; രണ്ടു പെൺമക്കളുള്ള ഒരച്ഛന്റെ കുറിപ്പ്
പാരന്പര്യമായി പുരുഷാധിപത്യമുള്ള ഒരു രാജ്യത്ത് പെൺമക്കളെ വളർത്തുക എന്നത് വിപ്ലവകരമായ പ്രവൃത്തിയാണെന്നുള്ള കുറിപ്പുമായി ഒരു അച്ഛൻ. ഇന്ത്യയിൽ പെൺമക്കളെ വ
വിദേശ സർവകലാശാലകൾ വന്നാലും കുട്ടികളെ കിട്ടില്ല!
സ്വകാര്യ സർവകലാശാലകൾ സംസ്ഥാനത്ത് അനുവദിക്കാനുള്ള ബിൽ നിയമസഭ പാസാക്കിയല്ലോ. വളരെ നല്ലത്. കേരളത്തിൽ ഐഐടി മുതൽ ഓ
വെള്ളത്തെ പേടിക്കണം..!
കേരളത്തിൽ ഓരോ വർഷവും 1,200 ലധികം ആളുകളാണു മുങ്ങിമരിക്കുന്നത്. ഇതിൽ ഒരു ശതമാനംപോലും യാത്രയ്ക്കിടയിൽ ബോട്ട് മുങ്ങി സം
നല്ല ബാക്ടീരിയകളെ പട്ടിണിക്കിടരുത്..!
നമ്മുടെ കുടലുകളിൽ വസിക്കുന്ന നല്ല ബാക്റ്റീരിയകളിൽ ഒന്നിന്റെ പേരാണ് അക്കർമാൻസിയ മ്യുസിനിഫില. ഭക്ഷണശകലങ്ങളിലെ ഒ
വിമാനത്തിൽ സീറ്റിലിരിക്കാതെ മദ്യപന്റെ അഭ്യാസം; ഗതികെട്ട് സീറ്റിൽ കെട്ടിയിട്ടു
മദ്യപാത്തിനു ശേഷം പലവിധത്തിലുള്ള അഭ്യസപ്രകടനങ്ങൾ നടത്തുന്ന ആളുകളെ കാണാം. അവരിൽ പലരും ഭൂമയിൽ വെച്ചുള്ള അഭ്യാസങ്ങ
50,000 രൂപ കൊടുത്ത് ബുക്ക് ചെയ്തു; കാലൊടിഞ്ഞയാൾക്ക് വീൽചെയറില്ല, കിട്ടയത് ഒടിഞ്ഞ മേശയും മോശം സീറ്റുകളും, എയർ ഇന്ത്യയ്ക്കെതിരെ വീണ്ടും പരാതി
വിമാന യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. വൈകിയെത്തുന്ന വിമാനം, വിമാനത്തിനുള്ളിലെ
ലണ്ടൻ വേണ്ടെന്നു കോടീശ്വരർ, താത്പര്യം ഈ നഗരങ്ങളോട്
ലണ്ടൻ കോടീശ്വരൻമാരുടെ ഇഷ്ട നഗരമെന്ന പെരുമയിൽ നിന്നും പുറകോട്ടു പോകുന്നതായി റിപ്പോർട്ടുകൾ. അടുത്തിടെയായി ലണ്ടൻ
മക്കൾക്ക് പരിധികൾ വെയ്ക്കാതെ അവരെ വിശ്വസിക്കൂ; അത്ഭുതങ്ങൾ സംഭവിക്കും
മക്കളെ വളർത്തുന്നതിനെക്കുറിച്ച് എല്ലാക്കാലത്തും ചർച്ചകളും തർക്കങ്ങളുമൊക്കെയുണ്ട്. ഓരോ തലമുറയും തങ്ങൾ വളർത്തിയ രീ
വട്ടപ്പൊട്ടിന്റെ ചേല്..!
എൺപതുകളിലും തൊണ്ണൂറുകളിലുമൊക്കെ ഒരു ഹരംതന്നെയായിരുന്നു വലിയ വട്ടപ്പൊട്ടുകൾ. അതണിഞ്ഞിരുന്ന സ്ത്രീകൾക്ക് ഒരു പ്രത്
ടാറ്റ കുടുംബത്തിലെ ഈ സ്ത്രീ ശക്തിയെക്കൂടി പരിചയപ്പെടാം
ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും ശക്തവുമായ കുടുംബങ്ങളിൽ ഒന്നാണ് ടാറ്റ കുടുംബം. രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് പട്ടിക ; തമിഴ്നാട് മാതൃകയ്ക്ക് അംഗീകാരം
Kerala
2
മണിപ്പുരിൽ വാഹനത്തിനുനേരേ വെടിവയ്പ്: നാലുപേർ കൊല്ലപ്പെട്ടു
National
3
ആക്രമിക്കില്ലെന്ന് ഉറപ്പു തന്നാലേ യുഎസുമായി ചർച്ചയുള്ളൂ: ഇറാൻ
International
4
ലുലുവില്‍ ഫ്ലാറ്റ് 50 സെയില്‍ മൂന്നിനു തുടങ്ങും
Business
5
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് നാളെ എജ്ബാസ്റ്റണില്‍
Sports
ADVERTISEMENT
LATEST NEWS
മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; വയോധികയെ മർദിച്ച സ്ത്രീ അറസ്റ്റിൽ
ഇന്ത്യയിൽ താമസിക്കാനായി അതിർത്തി കടന്നു; പാക് ദമ്പതികൾ മരുഭൂമിയിൽ വെള്ളം ലഭിക്കാതെ മരിച്ചു
ജെഎന്‍യു വിദ്യാർഥി നജീബ് തിരോധാന കേസ് അവസാനിപ്പിച്ചു
ഫിഫ ക്ലബ് ലോകകപ്പ്: ഫ്ളുമിനെൻസ് ക്വാർട്ടറിൽ
സെഞ്ചുറിയുമായി തോമസ് റ്യു; യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം
ADVERTISEMENT
ADVERTISEMENT