വഴി മുടക്കി ആന ട്രാക്കിൽ; ലോക്കൊ പൈലറ്റ് ട്രെയിൻ നിർത്തിയിട്ടു
Wednesday, August 7, 2019 2:59 PM IST
വഴി മുടക്കി ട്രാക്കിൽ നിന്ന കാട്ടാനയെ കണ്ട് ട്രെയിൻ നിർത്തിയിട്ടു. ഡാർജലിംഗിലാണ് സംഭവം. നിർത്തിയിട്ട ട്രെയിനിനു സമീപം വന്ന കാട്ടാന ട്രെയിൻ തള്ളി നീക്കാൻ ശ്രമിക്കുകയും ട്രെയിനിൽ തൊട്ടുനോക്കുകയും ചെയ്തു.
ഭയന്നു പോയ ലോക്കൊ പൈലറ്റ് ഹോണടിച്ചപ്പോൾ ആന മാറിപ്പോകുകയായിരുന്നു. എന്നാൽ അൽപ്പം മാറി ട്രാക്കിൽ തന്നെ ആന നിലയുറപ്പിക്കുകയായിരുന്നു. പിന്നീട് അൽപ്പ സമയത്തിനു ശേഷമാണ് ആന ഇവിടെ നിന്നും പോയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.