ശുദ്ധവായു ലഭിക്കാൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു; യുവതി അറസ്റ്റിൽ
Thursday, September 26, 2019 3:53 PM IST
ശുദ്ധവായു ലഭിക്കുവാൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന യുവതി അറസ്റ്റിൽ. ചൈനയിലെ വൂഹാനിൽ നിന്നും ലാസോയിലേക്കുള്ള യാത്രക്കിടെയാണ് യുവതിയുടെ സാഹസം.
വാതിൽ തുറക്കരുതെന്ന് വിമാനജീവനക്കാരും സഹയാത്രികരും നിരവധി പ്രാവശ്യം മുന്നറിയിപ്പ് നൽകിയിട്ടും ഇവർ കേൾക്കുവാൻ കൂട്ടാക്കിയില്ല. തുടർന്ന് വിമാനജീവനക്കാർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടുകയായിരുന്നു.
ഇവരെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് യാത്ര തുടർന്നത്. ഇവരുടെ സാഹസത്തെ തുടർന്ന് ഒരു മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.