പ്രണയം തകർന്നപ്പോൾ പ്രേമലേഖനം കത്തിച്ചു; വീടും കത്തി
Friday, September 20, 2019 3:12 PM IST
പ്രണയലേഖനം കത്തിക്കുന്നതിനിടെയിൽ വീടിന് തീപടർന്നു. അമേരിക്കയിലെ ലിങ്കണ് നഗരത്തിലാണ് സംഭവം. കാമുകനുമായി പിരിഞ്ഞ 19 വയസുകാരിയാണ് തന്റെ അപ്പാർട്ട്മെന്റിലിരുന്ന് പ്രണയലേഖനങ്ങൾ കത്തിച്ചത്.
ബ്യൂടേയ്ൻ ടോർച്ച് ഉപയോഗിച്ചാണ് ഇവർ പ്രേമലേഖനം കത്തിച്ചത്. എന്നാൽ കത്തിന്റെ ചില ഭാഗങ്ങൾ കത്തിതീരാതെ നിലത്ത് കിടന്നിരുന്നു. ഇത് ശ്രദ്ധിക്കാതെ പെണ്കുട്ടി ഉറങ്ങാൻ പോയിരുന്നു. കുറച്ചു സമയത്തിന് ശേഷം വീടിനുള്ളിൽ നിന്നും തീയും പുകയുമുയർന്നു.
അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല. വീടിന് ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.