കുളിമുറിക്കുള്ളിൽ രഹസ്യ മുറി; വീഡിയോയുമായി യുവതി
Sunday, March 21, 2021 3:17 AM IST
പരിചയമില്ലാത്തവരിൽ നിന്ന് വീടുവാങ്ങുന്നവർ താമസിക്കുന്നതിന് മുന്പായി വീട് ഒന്നു നന്നായി പരിശോധിക്കുന്നത് നല്ലതായിരിക്കും. അങ്ങനെ പരിശോധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് പറയുന്ന ഒരു വീഡിയോയാണ് ടിക്ക് ടോക്കിൽ വൈറലാകുന്നത്. കാറ്റക് എന്ന ടിക്ക് ടോക്ക് ഉപയോക്താവാണ് തന്റെ വീടിനെ സംബന്ധിക്കുന്ന രഹസ്യം പുറത്തുവിട്ടത്.
ഇവർ ആ വീടുവാങ്ങിയിട്ട് മൂന്നു മാസമായി. പക്ഷെ കഴിഞ്ഞ ദിവസമാണ് വീട്ടിലുള്ള കുളിമുറിക്കുള്ളിലെ രഹസ്യ മുറി ഇവർ കണ്ടുപിടിക്കുന്നത്. കുളിമുറിയിലെ ചെറിയ അലമാര പോലുള്ള ഭാഗം നീക്കുന്പോഴാണ് ചെറിയ മുറിയിലേക്ക് എത്തുന്നത്. വീഡിയോയിൽ ഉടമസ്ഥയുടെ കൂട്ടുകാരി രഹസ്യമുറിയിൽ ഇരിക്കുന്നതും കാണാം.
ഗ്ലാസ് ഇട്ട വിൻഡോയും മുറിക്കുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ചിലർ മനോഹരമായ സ്ഥലമാണിതെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.