മതിൽ ഇടിഞ്ഞു വീണു; യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്
Wednesday, July 17, 2019 12:48 PM IST
ഇടിഞ്ഞു വീണ മതിലിന് അടിയിൽ പോകാതെ യുവതി തലനാരിഴയ്ക്ക് രക്ഷപെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ചൈനയിലെ ഗാൻസ്ഹു സിറ്റിയിലാണ് ഏറെ അമ്പരപ്പുളവാക്കുന്ന ദൃശ്യങ്ങൾ അരങ്ങേറിയത്.
അപകടം മനസിലാക്കിയ യുവതി ഓടി രക്ഷപെട്ടത് കൊണ്ടാണ് ജീവൻ തിരികെ ലഭിച്ചത്. എന്നാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്കു മുകളിലേക്കാണ് കല്ലും മണ്ണും ഇടിഞ്ഞു വീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മൂന്ന് കാറുകൾ പൂർണമായും തകർന്നു.